ലഖ്നൗ: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി എംഎല്‍എയും മുന്‍ മന്ത്രിയുമായ ചൗധരി വീരേന്ദ്ര സിങ് ബിജെപിയില്‍. കഴിഞ്ഞ ദിവസം യുപിയിലെ ബിജെപി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയുടെയും സാന്നിധ്യത്തില്‍ സിങ് അംഗത്വം സ്വീകരിച്ചു.
യുപിയിലെ കന്ധാല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സിങ്. സമാജ്വാദി പാര്‍ട്ടിയെ പ്രിതിനിധാനം ചെയ്ത സിങ് ആറു തവണയാണ് നിയമസഭയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ 74 സീറ്റില്‍ കൂടുതല്‍ നേടുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: