കോട്ടയം: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങ് നാളെ കോട്ടയത്ത് നടക്കും. സി എം എസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് 5 മുതലാണ് പരിപാടികള്‍. സംഗീതവും നൃത്തവും തമാശയും സമന്വയിക്കുന്ന കലാവിരുന്നിന്റെ അകമ്പടിയിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. എസ് രമേശന് നായര്‍ രചിച്ച് രമേശ് നാരായണന് സംഗീതം പകര്‍ന്ന അവതരണ ഗാനത്തൊടെയാണ് പരിപാടികള്‍ക്ക് തുടക്കം. ഗാനത്തിനൊപ്പം നടി ശ്രൂതിബാലയും സംഘവും അവതിരിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ ദൃശ്യഭംഗി ഒരുക്കും. ടിനി ടോം , കലാഭവന്‍ പ്രജോദ്് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍. ജിന്‍സ് ഗോപിനാഥ്, അഞ്ജു ജോസഫ്്, സോമുകുട്ടന്‍, ശാലിനി, റജി നാരായണന്, സൂരജ് എന്നിവര്‍ സംഗീത മഴ പൊഴിക്കും.
ഡി ഫോര്‍ ഡാന്‍സ് ഫെയിം നജ്മല്‍ നല്കുന്ന നൃത്ത സംഘത്തില്‍ ഐശ്വര്യ രാജീവ് ഉള്‍പ്പെടെ അരഡസന്‍ നര്‍ത്തകര്‍ അണിനിരക്കും. പ്രശസ്ത നര്‍ത്തകി ഡോ.പത്മിനി കൃഷ്ണന്റെ പ്രത്യേക നൃത്ത പരിപാടിയും വേറിട്ട കാഴ്ചയാകും.
തമാശ പരിപാടിക്ക് ചുക്കാന്‍ പിടിക്കുക ടിനി ടോമാണ്. കലാഭവന്‍ പ്രജോദ്, അജീഷ്, ജോബി പാല, ആദര്‍ശ്, തുടങ്ങിയ താരങ്ങള്‍ സ്കിറ്റും സോളോയും അവതരിപ്പിക്കും.
ടെലിവിഷന്‍ അവാര്‍ഡ് വിതരണത്തിനു പുറമെ കൊല്ലം തുളസിയെ സമഗ്ര സംഭാവനയ്ക്കുള്ള പുരസക്കാരം നല്കി ആദരിക്കും. എം ആര് ഗോപകുമാര്‍, ശ്രീലതാ നമ്പൂതിരി എന്നിവര്‍ക്ക് പ്രത്യേക പുരസ്ക്കാരം സമ്മാനിക്കും. പത്മശ്രീ ലഭിച്ച കെ ജി ജയനെ അനുമോദിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ, മുന്‍ കേന്ദ്ര മന്ത്രി പി സി തോമസ്സ്, കെ സുരേന്ദ്രന്, മുന്‍സിപ്പല്‍ ചെയര്മാന് ഡോ. പി ആര് സോന തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: