നെയ്യാറ്റിന്‍കര: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് സെന്റ് ആന്റണിദേവാലയത്തിന് സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 25,64,086 രൂപ. വര്‍ഷങ്ങളായി വിശ്വാസികളുടെ ആഗ്രഹങ്ങള്‍ക്കുള്ള സാക്ഷാത്കാരമാണ് കേന്ദ്രത്തിന്റെ സഹായഹസ്തം വഴി നടപ്പിലാക്കാന്‍ പോകുന്നതെന്ന് ദേവാലയത്തിലെ ഭാരവാഹികളും വിശ്വാസികളും അഭിപ്രായപ്പെട്ടു.
എല്ലാ ആഴ്ചകളിലും പ്രത്യേക ആരാധാനകള്‍ക്കായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പല ഭാഗത്തു നിന്നും എത്തുന്നത്. എന്നാല്‍ കിലോമീറ്ററോളമുള്ളനടപ്പാത ശോചനീയമായിരുന്നു.കേന്ദ്ര പദ്ധതിയിലൂടെ ലഭിക്കുന്ന തുക നടപ്പാത നവീകരണത്തിനു വിനിയോഗിക്കും. പാര്‍ക്കിങ് സൗകര്യം, വൈദ്യുതി വിളക്കുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ലക്ഷക്കണക്കിനു വിശ്വാസികളുടെ സ്വപ്‌നമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ നടപ്പിലാകാന്‍ പോകുന്നതെന്ന് ദേവലായം സെക്രട്ടറി ആനന്ദകുട്ടന്‍ പറഞ്ഞു.
















