ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തെ എതിര്‍ത്തുകൊണ്ടുള്ള യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. ഫ്രാന്‍സാണ് പ്രമേയം അവതരിപ്പിച്ചത്.
എല്ലാ രാജ്യങ്ങളും ഭീക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തെ എതിര്‍ക്കുന്നതിനുള്ള നിയനം കൊണ്ടുവരണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രമേയത്തെ സ്വാഗതം ചെയ്ത ഇന്ത്യ രാജ്യങ്ങള്‍ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
നിയമം ലംഘിക്കുന്നതിനായി ഭീകരര്‍ ക്രിയാത്മകമായി വഴികള്‍ കണ്ടെത്തും. അവരുടെ വക്താക്കള്‍ സഹായവും തുടര്‍ന്നുകൊണ്ടിരിക്കും. പ്രമേയത്തിലല്ല, നടപ്പാക്കുന്നതിലാണ് അതിന്റെ പ്രസക്തിയെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബാറുദ്ദീന്‍ അറിയിച്ചു.
















