തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനം സംസ്ഥാനത്ത് ലഭിച്ചത് എട്ട് പത്രികകള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടും ആറ്റിങ്ങല്‍, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക നല്‍കിയവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ഇടുക്കിയില്‍ സ്തവതന്ത്ര സ്ഥാനാര്‍ഥിയായി ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചു
















