ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എംപയര്‍ സ്റ്റേറ്റ് റീജിയന് ശുഭാരംഭം പരിപാടി മാര്‍ച്ച് 30 ന് നടക്കും. ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ രണ്ടു വരെ ന്യുജഴ്സിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ മുന്നൊരുക്കം എന്ന നിലയിലാണ് വിവിധ മേഖലകളില്‍ ശുഭാരംഭം പരിപാടികള്‍ അരങ്ങേറുന്നത്.
ന്യൂയോര്‍ക്ക് ക്യൂന്‍സ് ഹൈസ്കൂളില്‍ നടക്കുന്ന ശുഭാരംഭം പരിപാടിയില്‍ സംഘടനാ നേതാക്കളും ആത്മീയാചാര്യന്മാരും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. നൃത്തം, ഗാനം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: