രാവിലെ ഏഴു മണി… ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കോയമ്പത്തൂര്‍ പാസഞ്ചറിനായി യാത്രക്കാര്‍ എത്തിത്തുടങ്ങി. സ്ഥിരക്കാരായതിനാല്‍ പരസ്പരം കുശലം പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരാളെത്തി. ചിരപരിചിതനെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം.
മറ്റാരുമായിരുന്നില്ല പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു അത്. ജനങ്ങളുമായി സംവദിക്കുന്നതില്‍ എന്നും വേറിട്ട വഴി കണ്ടെത്തുന്ന കൃഷ്ണകുമാര്‍ തിരക്കേറിയ ആ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച്, നിലത്തിരിക്കുന്നവരോട് അവര്‍ക്കൊപ്പമിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. അദ്ദേഹത്തിന്റെ ഈ ഉദ്യമം തന്നെ യാത്രക്കാരെ ആവേശഭരിതരാക്കി. മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി, ഇനി ചെയ്യാനുള്ളത് ഓര്‍മിപ്പിച്ചാണ് കൃഷ്ണകുമാര്‍ ഓരോരുത്തരോടും വോട്ട് ചോദിച്ചത്. ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തി വോട്ട് ചോദിക്കുന്നവരെ മാത്രം കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഈ യാത്ര വ്യത്യസ്തമായി.
പാലക്കാടിന്റെ ജീവിതമാണ് കോയമ്പത്തൂര്‍ പാസഞ്ചര്‍. ദിവസേന നൂറുകണക്കിന് പാലക്കാട്ടുകാര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍. മുനിസിപ്പല്‍ വൈസ് ചെയര്‍മാനെന്ന നിലയില്‍ പാലക്കാട്ടുകാര്‍ക്ക് സുപരിചിതനായ കൃഷ്ണകുമാര്‍ മോദി സര്‍ക്കാര്‍ ഒലവക്കോട് സ്റ്റേഷനില്‍ നടപ്പാക്കിയ എട്ടു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടാണ് യാത്രക്കാരെ കണ്ടത്. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവു മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പഠനത്തിനു പോകുന്നത് ചൂണ്ടിക്കാട്ടി, മോദി സര്‍ക്കാര്‍ ഐഐടി അനുവദിച്ചത് അദ്ദേഹം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുതിയ ഗവ. കോളേജുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതും ആ ചര്‍ച്ചയില്‍ വിഷയമായി.
പാലക്കാട്ടെ തൊഴില്‍ലഭ്യതയും ചര്‍ച്ചകളില്‍ നിറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ നിരവധിപേര്‍ ചെറുതും വലുതുമായ ജോലികള്‍ക്കായി കോയമ്പത്തൂരിലേക്ക് പോകുന്നു. ഒരര്‍ത്ഥത്തില്‍ ജില്ലയിലെ തൊഴിലില്ലായ്മയുടെ പ്രതീകമാണ് കോയമ്പത്തൂര്‍ പാസഞ്ചറും അതിലെ തിരക്കെന്നുമാണ് കൃഷ്ണകുമാറിന്റെ വിലയിരുത്തല്‍.
തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ പദ്ധതിയിലുള്‍പ്പെടുത്തി യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
പാസഞ്ചറിലെ തിരക്ക് കണക്കിലെടുത്ത് പുതിയ കോച്ചുകളും ട്രെയിനും അനുവദിക്കുന്നതിന് ശ്രമിക്കുമെന്ന് യാത്രക്കാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കാനും അദ്ദേഹം മറന്നില്ല. ഒലവക്കോട് മുതല്‍ വാളയാര്‍ വരെയുള്ള യാത്രയ്‌ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍, സ്വയംതൊഴില്‍ സംരംഭകരടക്കും നാനാതുറകളിലുള്ളവരുമായി കൃഷ്ണകുമാര്‍ സംസാരിച്ചു.
പാലക്കാട് മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍ വി. നടേശന്‍, ശശികുമാര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വാളയാറില്‍ നിന്ന് അദ്ദേഹം ഒറ്റപ്പാലത്തേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: