തൃശൂര്‍: അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് കാര്‍ഷികസര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ നാലു മാസക്കാലത്തേക്ക് 206.68 കോടി വകയിരുത്തി. ഇതില്‍ 160.33 കോടി പദ്ധതിയേതര ഇനത്തിലും 26.29 കോടി പദ്ധതിയിനത്തിലുമാണ് വകയിരുത്തിയത്.
ബാഹ്യ സഹായപദ്ധതികള്‍ക്കും റിവോള്‍വിങ് പദ്ധതികള്‍ക്കുമായി 20.06 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 620 കോടിയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ പ്രതീക്ഷിത അടങ്കല്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ആര്. ചന്ദ്രബാബു പറഞ്ഞു.
സമ്പൂര്‍ണ ബജറ്റ് പിന്നീട് അവതരിപ്പിക്കും. അടുത്ത അധ്യയന വര്‍ഷം ജൈവ കൃഷിക്കായി പ്രത്യേക വകുപ്പ് ആരംഭിക്കാന്ഉദ്ദേശിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ സഭയെ അറിയിച്ചു. ജൈവ കാര്‍ഷികോപാധികളുടെ ഗുണനിലവാര പരിശോധനയ്ക്കും ജൈവ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സാക്ഷ്യപ്പെടുത്തലിനും വേണ്ടി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നതതല ആലോചനായോഗം വിളിച്ചുകൂട്ടുന്ന കാര്യം പരിഗണനയിലുെണ്ടന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: