കൊച്ചി: ബിനാലെ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നില്‍ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൗണ്ടേഷന് വിവാദത്തില്‍. കരാറുകള്‍ കൃത്യമായ ഉടമ്പടികളില്ലാതെ കോടിക്കണക്കിന് രൂപയുടെ പണികള്‍ കരാറുകാരനെ ഏല്‍പ്പിച്ചതാണ് ഇപ്പോള്‍ വിവാദമായത്.
പവലിയിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തിന് പിന്നാലെ തുക കിട്ടിയില്ലെന്ന് കാട്ടി തോമസ് ക്ലറി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധീകരിച്ച് അപ്പു തോമസ് ആണ് മാര്‍ച്ച് 18ന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരിയില്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ അംഗീകൃത സ്വതന്ത്ര ഏജന്‍സി, പവലിയന് നിര്‍മാണത്തില്‍ കമ്പനി തുക ഊതിപ്പെരുപ്പിച്ചതാണെന്നും ഇതിന്റെ പകുതിയോളം തുകയേ ചെലവഴിച്ചിട്ടുളളുവെന്നും കണ്ടെത്തിയിയതിന് പിന്നാലെയാണ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ബിനാലെയുടെ പ്രധാന വേദികളായ ആസ്പിന്‍ വാള്, കബ്രാള്‍ യാര്‍ഡ് എന്നിവിടങ്ങളിലെ പെയിന്റിങ്, ഡിസൈനിങ്, തുടങ്ങിയ ജോലികള്‍ ചെയ്തിരിക്കുന്നത് ഈ കമ്പനിയാണ്. ഫൗണ്ടേഷന് നല്‍കേണ്ട 77,59,277 രൂപ നല്‍കിയില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം ബിനാലെ ഫൗണ്ടേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന് ട്രസ്റ്റി റിയാസ് കോമു കത്ത് നല്കി.
ഫൗണ്ടേഷന്റെ ആജീവാനന്ത ഭാരവാഹിത്വത്തില്‍ പിന്മാറുന്നെന്ന് അറിയിച്ചുളള കത്താണ് കൈമാറിയിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത യുവതി റിയാസ് കോമുവിനെതിരെ മീ ടു ആരോപണം ഉന്നയച്ചിരുന്നു. ഇതിനുപിന്നാലെ ബിനാലേയുടെ ചുമതലകളില്‍ നിന്ന് റിയാസിനെ ഒഴിവാക്കിയിരുന്നു. വരുന്ന 28ന് കൊച്ചി ബിനാലേ ബോര്‍ഡ് യോഗത്തില്‍ പുതിയ വിവാദം ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: