Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ചുട്ടുപൊള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 02:16 pm IST
in Idukki

കട്ടപ്പന:കൊടിയ ഉഷ്ണത്തിത്തിന്റെ വറുതിയില്‍ മറ്റൊരു കാലാവസ്ഥാ ദിനം കൂടി. വേനലിന്റെ പാരമ്യത്തിലാണ് കാലാവസ്ഥാദിനം വരുന്നതെങ്കിലും വര്‍ഷംതോറും രൂക്ഷത ഏറിവരുന്ന ഉഷ്ണത്തിന്റെ കണക്കുകള്‍ക്ക് മുന്നില്‍ അത്തരം ആശ്വാസങ്ങള്‍ക്ക് ആയുസുണ്ടാകില്ലെന്ന് മാത്രം. കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്‌ക്കുക. 

കാട്ടുതീയായും പേമാരിയും ചുഴലിക്കൊടുങ്കാറ്റായും വരള്‍ച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ കണ്‍മുന്നില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ നമുക്കാവുന്നില്ല. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുമ്പോഴും വര്‍ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും നമ്മള്‍ ഭൂമിക്ക് ചൂടുകൂട്ടാന്‍ കൂട്ടുനില്‍ക്കുകയാണ്. ജില്ലയില്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്.

പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മലയോര ജനത. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയില്‍ മൂന്ന് ഡിഗ്രിവരെയാണ് ചൂടു കൂടിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് തൊടുപുഴയിലാണ്. 38 ഡിഗ്രി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ചില സമയങ്ങളില്‍ 40 വരെ രേഖപ്പെടുത്തിയിരുന്നു. കട്ടപ്പന-32, അടിമാലി-34, കുമളി-32, ചെറുതോണി-32, മൂന്നാര്‍-28, കഞ്ഞിക്കുഴി-32, വാത്തിക്കുടി-33, ഉപ്പുതോട്-33, തങ്കമണി-31,അയ്യപ്പന്‍കോവില്‍-31, വാഗമണ്‍-31 എന്നിങ്ങനെയാണ് ചൂട്. <br />അസഹ്യമായ ചൂട് അനുഭവപ്പെടുന്ന തൊടുപുഴയില്‍ രാവിലെ 11 നും വൈകിട്ട് അഞ്ചിനും ഇടയില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ചൂട് വര്‍ധിച്ചതിനാല്‍ വ്യാപാര മേഖലയും കനത്ത നഷ്ടത്തിലാണ്. ഇതുപോലൊരു ചൂട് ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു. ചൂട് വര്‍ധിക്കുന്നത് കര്‍ഷകരിലും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കൃഷിയിടങ്ങളില്‍ പുതുതായി കൃഷി ആരംഭിച്ചു വരുന്നതിനിടയിലാണ് വേനല്‍ചൂട് വീണ്ടും കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ചൂട് കനത്തതോടെ ജില്ലയില്‍ കാട്ടുതീയും വ്യാപകമായിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ പലതും പൂര്‍ത്തിയാകാത്തതും കുടിവെള്ളക്ഷാമത്തിന് കാരണമായി. 

നിരവധി പ്രദേശത്തെ കുളം, കിണര്‍ തുടങ്ങിയ ജലസ്രോതസുകള്‍ വറ്റിവരണ്ടു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പലരും തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചുകഴിഞ്ഞു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി പിടിപെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 

പകര്‍ച്ചപ്പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി പിടിപെടുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ സൗകര്യമില്ലാത്തത് പലര്‍ക്കും തിരിച്ചടിയാകുന്നു. കൂടുതല്‍ പണം നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത തരത്തില്‍ പകല്‍ച്ചൂട് വര്‍ധിച്ചിരിക്കുകയാണ്. <br />പകല്‍ച്ചൂട് ഉയര്‍ന്നത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. 

ചൂട് കാരണമുള്ള പലവിധ അസ്വസ്ഥതകള്‍ കൂടാതെ നിരവധി പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ചൂട് കനത്ത ഭീഷണിയാണ്. സ്ത്രീ തൊഴിലാളികളാണ് ഇവിടെയുള്ളവരില്‍ ഏറെയും.

വിശ്രമിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്. കനത്ത വെയില്‍ പേടിച്ച് ജോലിക്കിറങ്ങാതെ വീട്ടില്‍ കഴിയുന്നവരുമുണ്ട്. ചൂട് കനത്തേതാടെ ജില്ലയില്‍ പലയിടത്തും സൂര്യതാപ ഭീഷണിയും നിലനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.