ന്യൂദല്‍ഹി : പേര് മാറ്റാനുള്ള ഐഡിബിഐ ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചു. എല്‍ഐസി ബാങ്ക് എന്നോ, എല്‍ഐസി ഐഡിബിഐ ബാങ്ക് എന്നോ മാറ്റാന്‍ അനുവദിക്കണമെന്നാണ് ഐഡിബിഐ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പേരുമാറ്റത്തിനുള്ള അപേക്ഷ നിരസിക്കാനുള്ള കാരണം റിസര്‍വ് ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാരിന്റെ ഓഹരികള്‍ 46.46 ശതമാനമാക്കി കുറച്ച് ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ എല്‍ഐസി നേരത്തെ വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാങ്കിന്റെ പേര് മാറ്റാന്‍ അപേക്ഷ നല്‍കിയത്. ഓഹരി കൈമാറ്റത്തെ തുടര്‍ന്ന് ഐഡിബിഐയെ സ്വകാര്യ ബാങ്കായാകും പരിഗണിക്കുകയെന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: