ന്യൂദൽഹി: കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയ്‌ക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്‌ക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇതുകൂടി പൂർത്തിയായ ശേഷം ഒരുമിച്ചായിരിക്കും പ്രഖ്യാപനം.
ചില സ്ഥാനാർത്ഥികളുടെകൂടി സമ്മതം ആവശ്യമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണെന്ന് തുടക്കത്തിലേതന്നെ തീരുമാനിച്ചിരുന്നു. ടോം വടക്കൻ, കെഎസ് രാധാകൃഷ്ണൻ, എഎൻ രാധാകൃഷ്ണൻ, കൃഷ്ണകുമാർ, പ്രകാശ് ബാബു, ഉണ്ണികൃഷ്ണൻ, വിടി രമ, സജീവൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള സ്ഥാനാർത്ഥികൾ.
















