സെവിയ: കളിക്കളത്തില്‍ ലയണായി വീണ്ടും ലയണല്‍ മെസി. ലയണിന്റെ ബൂട്ടില്‍ നിന്ന്് വലയിലേക്ക് പറന്നിറങ്ങിയ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ ബാഴ്‌സയ്‌ക്ക് ഉശിരന്‍ വിജയമൊരുക്കി. ലാ ലിഗയില്‍ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു.
കളിയുടെ പതിനെട്ടാം മിനിറ്റില്‍ മെസി ബാഴ്‌സയ്‌ക്ക്് ഒന്നാന്തരം തുടക്കം സമ്മാനിച്ചു. മെസിയുടെ ബൂട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഫ്രീകിക്ക് ബെറ്റിസ് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മെസി വീണ്ടും വല കുലുക്കി. ലൂയി സുവാരസിന്റെ ബാക്ക് പാസാണ് ഗോളിന് വഴിയൊരുക്കിയത്്.
സുവാരസും മെസിയും ഒത്തിണങ്ങി കളിച്ചതോടെ ബെറ്റിസിന്റെ പ്രതിരോധം തകര്‍ന്നു. ഉറുഗ്വേ താരമായ സുവാരസിന് ഒന്നിലെറെ കനകാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. പക്ഷെ 63-ാം മിനിറ്റില്‍ സുവാരസ് ലക്ഷ്യം കണ്ടു. നാല് ബെറ്റിസ് താരങ്ങളെ അനായാസം മറികടന്ന സുവാരസ് പന്ത് ഗോള്‍വര കടത്തി.
തുടര്‍ന്ന് ബെറ്റിസ് ഒരു ഗോള്‍ മടക്കി. ലോറന്‍ മോറണാണ് ബാഴ്‌സ ഗോളിയെ കീഴ്‌പ്പെടുത്തിയത്. അവസാന നിമിഷങ്ങളില്‍ മെസി ഉയര്‍ത്തിവിട്ട പന്ത്് ഉയര്‍ന്നുചാടിയ ഗോളിയെ മറികടന്ന് വലയില്‍ കയറി. മെസിയുടെ മൂന്നാം ഗോള്‍.
ഈ വിജയത്തോടെ കറ്റാലന്‍സ് പത്ത് പോയിന്റിന്റെ വ്യത്യാസത്തില്‍ ലാലിഗയില്‍ മുന്നിലെത്തി. 28 മത്സരങ്ങളില്‍ അവര്‍ക്ക്് 66 പോയിന്റായി. ക്‌ഴിഞ്ഞ ദിവസം അത്്‌ലറ്റിക് ബില്‍ബാവോയോട് തോറ്റ അത്‌ലറ്റിക്കോ മാഡ്രിഡ് 28 മത്സരങ്ങളില്‍ 56 പോയിന്ററുമായി രണ്ടാം സഥാനത്താണ്.
















