Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘സമാനതകളില്ലാത്ത നേതാവ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 03:35 am IST
in Vicharam

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ പരീക്കറിന്റെ വേര്‍പാടില്‍ അനുശോചിച്ചു.  

മനോധൈര്യത്തോടെയും അഭിമാനത്തോടെയും രോഗത്തെ നേരിട്ട മനോഹര്‍ പരീക്കറിന്റെ മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പൊതുജീവിതത്തില്‍ ആത്മാര്‍ത്ഥതയുടെയും സമര്‍പ്പണത്തിന്റെയും പര്യായമായിരുന്ന അദ്ദേഹം ഗോവയിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത് വിസ്മരിക്കാനാകില്ല, രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു.

സമാനതകളില്ലാത്ത നേതാവായിരുന്നു പരീക്കറെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ രാജ്യസ്‌നേഹിയും, അസാമാന്യ ഭരണകര്‍ത്താവുമായ അദ്ദേഹം ഏവരാലും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കുറ്റമറ്റ രാജ്യസേവനം തലമുറകളോളം സ്മരിക്കപ്പെടും. പരീക്കറിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു, പ്രധാനമന്ത്രി ട്വിറ്ററില്‍ എഴുതി.

പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു എന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ സത്യസന്ധത, ആത്മാര്‍ത്ഥത, ലാളിത്യം എന്നീ ഗുണങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും രാജനാഥ് പറഞ്ഞു. 

ഒരു ബിജെപി പ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന്റെ വിഷമസന്ധിയില്‍ പോലും പരീക്കര്‍ കാട്ടിത്തന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആദ്യം രാജ്യം, പാര്‍ട്ടി രണ്ടാമത്, ഞാന്‍ അവസാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഷാ പറഞ്ഞു. ഗുരുതര രോഗത്തോട് പൊരുതിയ പരീക്കറിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിതനാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍. പാര്‍ട്ടിക്കതീതമായി താന്‍ ആദരിക്കുന്ന അദ്ദേഹം ഗോവയുടെ പ്രിയപുത്രനാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നു, രാഹുല്‍ പറഞ്ഞു.

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, പിണറായി വിജയന്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, ശശി തരൂര്‍ എംപി തുടങ്ങിയവരും അനുശോചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Astrology

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.