കൊച്ചി: ജൂവല്ലറി പര്‍ച്ചേസ് സ്കീമുകളില്‍നിന്നും അടുത്ത സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് കല്യാണ്‍ ജ്വലേഴ്സ്. ധന്‍വര്‍ഷ, അക്ഷയ എന്നീ ജൂവല്ലറി പര്‍ച്ചേസ് സ്കീമുകളില്‍ നിന്നും 25 ശതമാനം വരുമാന വര്‍ധനവാണ് കല്യാണ്‍ ജ്വലേഴ്സ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം നിരോധന ഓര്‍ഡിനന്‍സ് കല്യാണ്‍ ജ്വലേഴ്സിനെ ബാധിക്കുന്നതല്ലന്ന് കല്യാണ്‍ ജ്വലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു. യാതൊരു നിയന്ത്രണങ്ങള്‍ക്കും വിധേയമാവാതെ ധനസമാഹരണം നടത്തുന്ന കച്ചവട സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. കുറെ കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി ജ്വല്ലറി രംഗത്തെ ചിട്ടയിലാക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. സോള്‍ പ്രൊപ്രൈറ്റര്ഷിപ്പിലും പാര്ട്ട്ണര്ഷിപ്പിലുമുള്ള സ്ഥാപനങ്ങളെ ക്രമീകരിക്കാനും ഇന്‍ഡസ്ട്രിയില്‍ തുല്യത കൊണ്ടുവരാനും ഇതിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായ കല്യാണ്‍ ജ്വലേഴ്സിനെ ഈ ഓര്‍ഡിനന്‍സ് ബാധിക്കില്ല. കല്യാണ്‍ ജ്വല്ലേഴ്സ് നടത്തിവരുന്ന അഡ്വാന്‍സ് സ്കീമുകള്‍ ഭാരത സര്‍ക്കാര്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് വിധേയവും അംഗീകൃതവും എല്ലാവിധ അനുമതിയോടും കൂടിയുള്ളതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇന്ത്യയിലെ 102 ഷോറൂമുകളിലൂടെയും 650 മൈ-കല്യാണ്‍ സ്റ്റോറുകളിലൂടെയും ധന്‍വര്‍ഷ, അക്ഷയ എന്നീ ജ്വല്ലറി പര്‍ച്ചേസ് സ്കീമുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും കല്യാണരാമന് വ്യക്തമാക്കി.
കമ്പനീസ് ആക്ട് നിബന്ധനകള്‍ക്കനുസരിച്ച് കല്യാണ്‍ ജ്വലേഴ്സ് ഇന്ത്യ ലിമിറ്റഡ് നടത്തുന്ന ധനവര്‍ഷ, അക്ഷയ പര്‍ച്ചേസ് സ്കീമുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 11 മാസതവണകളായി പണമടച്ച് സ്വരൂപിക്കുന്ന തുകയും ആനുകൂല്യങ്ങളും തത്തുല്യ തുകയ്ക്കുള്ള ആഭരണങ്ങളായി തിരികെ ലഭിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നടത്തിപ്പോരുന്ന ജനസമ്മതിയുള്ളതും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതുമായ പര്‍ച്ചേസ് സ്കീമുകളില്‍ കല്യാണ്‍ ജ്വലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ സ്കീമുകളും ഉള്‍പ്പെടുന്നു. ക്യാഷ്, ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ പേയ്മെന്റ് തുടങ്ങി ഏത് മുഖേനയും പണം അടയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: