പാശുപതാസ്ത്രം തൊടുക്കേണ്ട വില്ലുമായ്
ഈശ്വരി എത്തുന്നു ശംഭുവിന് പിന്നിലായ്
ദൂരഹിമാദ്രി കടന്നവരെത്തുന്നു
‘ക്ഷീരഭവാനീ’ വിജന വനാന്തരം.
ഭൂതഗണങ്ങള്‍ പുതുതായ് പണിയുന്നു
ഭൂരിശോഭം ഭവാനിക്കൊരു മന്ദിരം
കാവല്നിന്നാരവര്-ദൂരകാന്താരത്തി-
നാവതും പുണ്യപരിരക്ഷ നല്കുവാന്.
ഭാരതത്തിന് തപോ വൈഭവം നക്ഷത്ര-
ഭാവേന മിന്നും ‘നരേന്ദ്രന്’ അന്നെത്തുന്നു
‘ക്ഷീരഭവാനി’ യാം മന്ദിരം കാണുവാന്‍
ദേവിപാദങ്ങളില് പൂജയര്പ്പിക്കുവാന്.
”നിന്നിലൂടെന്നെ രക്ഷിക്കുക എന്നതേ
നിന്നിയോഗം-നിന്നെ ഞാനതേല്പ്പിക്കുന്നു”
*****
ഇന്ന് ശബരിമലയില്‍ നിന്നീ മൊഴി
മണ്ഡലകാലത്തു കേള്‍പ്പു തീര്‍ത്ഥാടകര്‍:
”വേണം അയ്യപ്പസുരക്ഷയ്ക്കു ശാസ്താവ്
ശാസ്താവിനുള്ള സുരക്ഷ അയ്യപ്പനും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: