കൊച്ചി: വിഎച്ച്പി അര്‍ച്ചക് പുരോഹിതിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പൂജാപഠനത്തിന്റെ ആദ്യ ബാച്ചിന്റെ സമാപനച്ചടങ്ങ് കരുമാത്ര വിജയന്‍ തന്ത്രികള്‍ ഉദ്ഘാടനം ചെയ്തു. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഹൈന്ദവസാധനകളേയും വിജ്ഞാനങ്ങളേയും കഠിനാധ്വാനം ചെയ്ത് സ്വാംശീകരിച്ച് തന്റേയും സമാജത്തിന്റേയും ഹിതത്തിനു വിനിയോഗിക്കുന്ന മാതൃകാ പുരുഷനായി പുരോഹിതര്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനായി അദ്ധ്യയന, അദ്ധ്യാപന, യജന യജ്ഞത്തിലൂടെ സഞ്ചരിച്ച് സാധനാത്മകമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മാതൃകാ പൗരോഹിത്യത്തിലൂടെ സമാജത്തെ ഉദ്ധരിക്കുക എതാണ് ഈ കാലഘട്ടത്തിന്റെ പൗരോഹിത്യ ധര്‍മമെന്ന് അദ്ദേഹം വിശദീകരിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. വെങ്കിടേശ്വരന്‍, സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, സംസ്ഥാന അര്‍ച്ചക് പുരോഹിത് പ്രമുഖ് കെ.ആര്‍. ശശികുമാരപ്പണിക്കര്‍, ആചാര്യന്‍ ഗിരീഷ് മേക്കാട് കണ്ടപ്പശര്‍മ എന്നിവര്‍ സംസാരിച്ചു.
















