പാലടകള്‍ പലതുണ്ടെങ്കിലും പാരമ്പര്യത്തിന്റെ വിശുദ്ധിയിലും ഗുണമേന്മയുടെ കരുത്തിലും മലയാളിയുടെ നാവിന്തുമ്പില് രുചി പകരുകയാണ് ലക്ഷ്മി പാലട. മേല്‍ത്തരം പച്ചരി പ്രത്യേകം തിരഞ്ഞെടുത്ത് തയ്യാര്‍ ചെയ്യുന്ന ഈ പാലട പകരം വയ്ക്കാനില്ലാത്ത ബ്രാന്‍ഡായി വിപണിയില്‍ മാറിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ പാചക വിദഗ്ധര്‍ക്കിടയില്‍ ലക്ഷ്മി പാലടയ്ക്ക് പ്രചാരം ഏറെയാണ്.
മുപ്പത് വര്‍ഷത്തെ സേവന പാരമ്പര്യമുള്ള പെരിന്തല്‍മണ്ണയിലെ മീര ഇന്‍ഡസ്ട്രീസാണ് ലക്ഷ്മി പാലടയുടെ നിര്‍മാതാക്കള്‍. ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ പൂര്‍ണമായും യന്ത്രവല്‍കൃത സംവിധാനത്തിലൂടെയാണ് ഉല്‍പ്പാദനം. ഭക്ഷ്യവിപണിയില്‍ അനുദിനം സ്വീകാര്യത ഏറിവരുന്ന ലക്ഷ്മി പാലട ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് 200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒരു കിലോയുടേയും പാക്കറ്റുകളില്‍ ലഭ്യമാണ്. മറ്റ് പല ബ്രാന്‍ഡുകളില്‍നിന്നും വ്യത്യസ്തമായി ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഗുണമേന്മയിലും രുചിയിലും ആകൃഷ്ടരായി പിന്നീട് ലക്ഷ്മി പാലടയേ വാങ്ങൂ.
1989-ല്‍ കല്‍പ്പാത്തി ചിദംബരേശ്വരനും ഭാര്യ അലമേലു അമ്മാളും ചേര്‍ന്ന് ചെറിയതോതിലാണ് ലക്ഷ്മി പാലട നിര്‍മിച്ചു തുടങ്ങിയത്. ഇത് മഹത്തായ തുടക്കമായിരുന്നു. ഇവരുടെ മകന് രാമചന്ദ്രന് മീര ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങി. ഇന്ന് നേരിട്ടും അല്ലാതെയും ഒരുപാടുപേര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനമായി മീര ഇന്‍ഡസ്ട്രീസ് വളര്‍ന്നിരിക്കുന്നു.
ചിദംബരേശ്വരനും ഭാര്യ അലമേലു അമ്മാളും
പിതാവ് രാമചന്ദ്രന്റെ വിയോഗത്തിനുശേഷം മകന് സഞ്ജു രാമചന്ദ്രനാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. യുവസംരംഭകന് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഈ ബിരുദധാരിക്ക് കരുത്തുപകര്‍ന്ന് അമ്മ മിനു രാമചന്ദ്രനും ഒപ്പമുണ്ട്.
ഓണാഘോഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഭക്ഷണ വിഭവമായിരുന്ന പാലടയെ മലയാളിയുടെ സന്തോഷവേളകളുടെയെല്ലാം ഭാഗമാക്കുന്നതില്‍ രാമചന്ദ്രന് വഹിച്ച പങ്ക് വളരെ വലുതാണ്. അച്ഛനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി തങ്ങളുടെ ഉല്‍പ്പന്നത്തെ വിപണിയില്‍ കൂടുതല്‍ സജീവമാക്കാനുള്ള തിരക്കിലാണ് സഞ്ജു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിച്ച് അന്യസംസ്ഥാന വിപണികളിലേക്കും ലക്ഷ്മി പാലട എത്തിക്കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് സഞ്ജു.
മറ്റ് പല ബ്രാന്‍ഡുകളെയും അപേക്ഷിച്ച് പത്തിരട്ടി ഗുണമേന്മയും രുചിയുമുള്ള ലക്ഷ്മി പാലട അധികം വൈകാതെ അന്യസംസ്ഥാന വിപണിയും കീഴടക്കുമെന്ന് സഞ്ജുവിന് ആത്മവിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: