മട്ടാഞ്ചേരി: രാജ്യമാകെ ഡ്രൈവിങ് ലൈസന്‍സ് ഒരേ മാതൃകയിലാക്കാന്‍ ഉപരിതലഗതാഗത വകുപ്പ്. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണ് പുതിയ ലൈസന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍, സാരഥി എന്നി പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതും, സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കുന്നത്.
അടുത്ത ഒക്ടോബര്‍ ഒന്നിന് ഏകീകൃത ലൈസന്‍സ് നിലവില്‍ വരും. ജൂലൈ മുതല്‍ നടപടികള്‍ തുടങ്ങും. നിലവില്‍ സംസ്ഥാന പരിധിയിലുള്ള ലൈസന്‍സുകള്‍ക്ക് വിവിധ രൂപവും ഘടനാ വ്യത്യാസങ്ങളുണ്ട്.
പുതിയ സംവിധാനത്തിലിത് ഒരേ നിറത്തിലും രൂപത്തിലുമായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിഹ്നങ്ങള്‍ (എബ്ലം), ഉടമയുടെ ഫോട്ടോ, മേല്‍വിലാസം, കാലാവധി, ഉപയോഗിക്കാവുന്ന വാഹനങ്ങള്‍, രക്ത ഗ്രൂപ്പ് എന്നിവയുണ്ടാകും. കൂടാതെ ക്യൂആര്‍ കോഡ്, മൈക്രോ ലൈന്‍, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് ഇനങ്ങളുള്ക്കൊള്ളും. ലൈസന്‍സ് ഉടമയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ശിക്ഷാ നടപടികള്‍, പിഴ, കുറ്റകൃത്യ സ്വഭാവം എന്നിവ പുതിയ ലൈസന്‍സ് സംവിധാനത്തിലൂടെ മനസ്സിലാക്കാം. ഇത് വാഹന പരിശോധകന് ഉടമയെ തിരിച്ചറിയാന്‍ വഴിയൊരുക്കും.
ഒട്ടേറെ വിവരങ്ങളും സുരക്ഷാകോഡുകളും പുതുമകളുമാണ് സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന്റെ പ്രത്യേകതയെന്ന് ദേശീയ റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ ലൈസന്‍സിങ്ങ് സംവിധാനമൊരുക്കുന്നതിന് മുന്നോടിയായി ഡ്രൈവിങ് ടെസ്റ്റ് രീതിയിലും മാറ്റങ്ങളുണ്ടാകും. ത്രീവിലര്‍ ലൈസന്‍സ് ഒഴിവാക്കി ഇലക്ട്രിക് ഓട്ടോ സംവിധാനങ്ങള്‍ക്കുള്ള രീതിയിലേക്ക് ഇവരെ മാറ്റുവാനും ആലോചന നടക്കുന്നു. നിലവിലെ ലൈസന്സുടമകള്ക്ക് നിശ്ചിത സമയത്തിനകം സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് എത്തിക്കുമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: