Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ കേരളത്തില്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 01:18 am IST
in Kerala

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍  ജോര്‍ജ് കുര്യന്‍ പറഞ്ഞു. എറണാകുളത്ത് ജിബിന്‍  വര്‍ഗീസ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചിന്‍ പോലീസ് കമ്മീഷണര്‍ എന്നിവരോട്  റിപ്പോര്‍ട്ട് തേടിയതായും കമ്മീഷന്‍ അറിയിച്ചു.

 കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ജിബിന്‍ വര്‍ഗീസിന്റേത്. മലപ്പുറം  ജില്ലയിലെ പൊടിപ്പാറ എന്ന സ്ഥലത്ത്  കോയ എന്ന വ്യക്തിയെ കഴിഞ്ഞ ഒക്ടോബറില്‍ ഇതുപോലെ കൊലപ്പെടുത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി ചെറുപ്പക്കാരനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ മണിക് റോയ് എന്ന തൊഴിലാളിയെ, അയാള്‍ പണം കൊടുത്തു വാങ്ങി കൊണ്ടുപോയ കോഴി മോഷ്ടിക്കപ്പെട്ടതാണ് എന്ന് ആരോപിച്ചു ആള്‍ക്കൂട്ടം കൊലപ്പെടുത്തി.

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ സാജിദ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് മൃതപ്രായനാക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഈ കാലഘട്ടത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു ഗര്‍ഭസ്ഥ ശിശുവും ഇതേ രീതീയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളമാണ് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും ആദിവാസികളും തൊഴിലാളികളുമൊക്കെയാണ് ഇപ്രകാരം കൊല ചെയ്യപ്പെട്ടിട്ടുള്ളത്.  മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന  ഒറ്റപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍  ചില സങ്കുചിത രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പെരുപ്പിച്ചും വികൃതമാക്കിയും പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഇപ്രകാരമുള്ള സംഭവങ്ങള്‍  ഉണ്ടാകുവാന്‍ കാരണമെന്ന് ജോര്‍ജ്  കുര്യന്‍ പറഞ്ഞു.

രാഷ്‌ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രം ഇത്തരം സംഭവങ്ങള്‍ അനാവശ്യമായി ചര്‍ച്ചചെയ്യുന്നത് അവസാനിപ്പിക്കേണ്ടതാണ്. സര്‍ക്കാരും പോലീസും മാത്രം ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു കൂട്ടായിട്ടുള്ള ശ്രമങ്ങള്‍ അതില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത   ഇത്തരം സംഭവങ്ങള്‍  ഉണ്ടാകാന്‍ കാരണം സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തുന്ന അതിരുകടന്ന പ്രചരണങ്ങളാണ്. കൊല്ലപ്പെടുന്നത് കൊണ്ട് ഇരയുടെ കുടുംബവും പ്രതികള്‍ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകളും മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജോര്‍ജ് കുര്യന്‍ അഭ്യര്‍ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.