തിരുവനന്തപുരം: നവോത്ഥാനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി അലമുറയിടുന്ന സിപിഎം അവരുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ അധികവും കളങ്കിതര്‍. കൊലക്കേസിലെ പ്രതിയും ഭുമികൈയേറ്റക്കാരും തുടങ്ങി ബന്ധു നിയമനക്കേസു മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടവര്‍ വരെ പട്ടികയില്‍ ഇടം പിടിച്ചു. പരാജയ ഭീതിയില്‍ നാല് സിറ്റിംഗ് എംല്‍എല്‍എമാരെയാണ് ലോക്സഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നത്.
മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ് വടകരയിലെ സ്ഥാനാര്‍ഥി പി.ജയരാജന്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹകായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസിലും ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെയും അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ വളഞ്ഞിട്ട് തല്ലിക്കൊന്ന കേസിലും പ്രതിയാണ് പി. ജയരാജന്.
പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ ജയരാജന് രാഷ്ട്രീയ സ്വാധീനത്താല്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി. വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന ആരോപണവും നിലനില്ക്കുന്നു. ടിപിയുടെ നാട് അടങ്ങുന്ന ഒഞ്ചിയം ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് ജനവധി തേടുന്നത്.
കോടതി എന്ത് ഉത്തരവിട്ടാലും തനിക്ക് ബാധകമല്ലെന്ന നിലപാട് എടുക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയാണ് പൊന്നാനിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി. ചീങ്കണ്ണിപ്പാറയില്‍ പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്ന അനധികൃത തടയണ പൊളിക്കാന്‍ കോടതിയും ദുരന്തനിവാരണ അതോറിറ്റിയും ഉത്തരവ് നല്‍കിയതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് അന്‍വര്‍. പ്രളയദുരന്തത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതായിരുന്നു അനധികൃത തടയണ. പാര്‍ട്ടിയുടെ പിന്തുണ ഉള്ളതിനാല്‍ തടയണ പൊളിക്കണ്ട എന്ന നിലപാട് സ്വീകരിക്കുകയും തടയണ അനധികൃതമെന്ന് റിപ്പോര്‍ട്ട് നല്കിയ റവന്യൂ ജീവനക്കാരെയെല്ലാം സ്ഥലം മാറ്റുകയും ചെയ്തു.
മറ്റൊരു കൈയ്യേറ്റക്കാരനാണ് ഇടുക്കിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപി കൂടിയായ ജോയ്സ് ജോര്‍ജ്ജ്. സര്‍ക്കാര്‍ വക കൊട്ടക്കമ്പൂര്‍ ഭൂമി തന്റെ കുടുംബസ്വത്തെന്ന തരത്തില്‍ കൈവശം വച്ചിരിക്കുകയാണ് ജോയ്സ് ജോര്‍ജ്. അന്‍വറിനെ പോലെ ഭൂമി തിരിച്ചു പിടിക്കാന്‍ നോട്ടീസ് നല്കിയ റവന്യൂ ഉദ്യോഗസ്ഥരെയെല്ലാം ജോയ്സ് ജോര്‍ജ് മലയിറക്കി.
കണ്ണൂരിലാണ് ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട പി.കെ. ശ്രീമതി ജനവിധി തേടുന്നത്. കൂടാതെ പി.കെ. ശശി എംഎല്‍എയുടെ പീഡനവിവാദത്തിലെ അന്വേഷണ കമ്മീഷനിലെ ഒരംഗവുമായിരുന്നു സിറ്റിംഗ് എംപി കൂടിയായ പി.കെ. ശ്രീമതി. എംഎല്‍എയുടെ പീഡനത്തിനിരയായ യുവതിക്ക് നീതി നേടിക്കൊടുക്കുന്നതില്‍ അവര്‍മൗനം പാലിച്ചു.
ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ടെന്ന് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും ഇഷ്ടക്കാരനെ കൈവിടാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു പിണറായി വിജയനും കോടിയേരിയും. പ്രവര്‍ത്തകരുടെ ഭാഷയില്‍ ചാലക്കുടിയിലേക്ക് കെട്ടി ഇറക്കിയിരിക്കുകയാണ് ഇന്നസെന്റിനെ.
നായനാര്‍ സ്മാരക അക്കാദമിക്ക് വേണ്ടി പ്രാദേശിക നേതൃത്വം അറിയാതെ ബാര്‍ മുതലാളിയില്‍ നിന്ന് പണം പിരിച്ചതിലെ ആരോപണം നിലനില്‍ക്കെയാണ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വാസവന് സ്ഥാനാര്‍ഥിയാകുന്നത്.
പോലീസിനെ ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് സ്റ്റേഷന് കൈയേറി ഇറക്കികൊണ്ടുപോയ കേസിലെ പ്രതിയാണ് ആലപ്പുഴയില്‍ മത്സരിക്കുന്ന അരൂര്‍ എംഎല്‍എ കൂടിയായ എ.എം.ആരിഫ്. പത്തനം തിട്ടയിലെ സ്ഥാനാര്‍ത്ഥിയും ആറന്മുളയിലെ എംഎല്‍എയുമായി വീണാജോര്‍ജിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് മതത്തെ ഉപയോഗിച്ചു എന്ന പരാതിയില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്ക്കുന്നു.
സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടുക്കി, പൊന്നാനി സീറ്റുകളില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
കാസര്‍കോട്-കെ.പി. സതീഷ് ചന്ദ്രന്, കണ്ണൂര്‍-പി.കെ. ശ്രീമതി, വടകര-പി. ജയരാജന്, കോഴിക്കോട്-എ. പ്രദീപ് കുമാര്‍, മലപ്പുറം-വി.പി. സാനു, ആലത്തൂര്‍-ഡോ.പി.കെ. ബിജു, പാലക്കാട്-എം.ബി. രാജേഷ്, ചാലക്കുടി-ഇന്നസെന്റ്, എറണാകുളം-പി. രാജീവ്, കോട്ടയം-വി.എന്‍. വാസവന്, ആലപ്പുഴ-അഡ്വ.എ.എം. ആരിഫ്, പത്തനംതിട്ട-വീണ ജോര്‍ജ്, കൊല്ലം-കെ.എന്‍. ബാലഗോപാല്‍, ആറ്റിങ്ങല്‍-ഡോ.എ. സമ്പത്ത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പൊന്നാനിയില്‍ പി.വി. അന്‍വറും ഇടുക്കിയില്‍ അഡ്വ. ജോയ്സ് ജോര്‍ജും മത്സരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നാല് സിറ്റിങ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളിലുണ്ട്. സിപിഐയുടെ രണ്ട് സിറ്റിങ് എംഎല്‍എമാരടക്കം ഇടത് മുന്നണിക്കായി ആറ് സിറ്റിങ് എംഎല്‍എമാരാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: