Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍ഗിലിന്റെ കേണല്‍

പാക് പട്ടാളമേധാവി എന്ത് ഭക്ഷണം കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പോലും ചോര്‍ത്തി കേണല്‍ പത്മനാഭന്‍ എന്ന ഈ മലയാളി ഉദ്യോഗസ്ഥന്‍.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Mar 10, 2019, 03:29 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് നല്‍കിയ കനത്ത തിരിച്ചടിയുടെ വാര്‍ത്തകള്‍ പ്രവഹിക്കുന്നതിനിടെയാണ് കൊച്ചി ആര്‍മി ക്വാര്‍ട്ടേഴ്‌സിലെ ജല്‍ വായു വിഹാറില്‍ ചെന്നത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ശില്‍പ്പികളിലൊരാളെ കാണുകയായിരുന്നു ലക്ഷ്യം. മദ്ധ്യാഹ്നത്തിലാണ് ഞങ്ങള്‍ ജലവിഹാറിലെത്തിയത്. അവിടെ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു – കേണല്‍ എച്ച്. പത്മനാഭന്‍.

 ഫാസില്‍ക്കയിലെ നിയോഗം

പോരാളിയുടെ ആവേശം തെല്ലും കുറയാതെ കേണല്‍ പറഞ്ഞുതുടങ്ങി: പാക് സൈന്യം പശ്ചിമ അതിര്‍ത്തി ലക്ഷ്യം വെയ്‌ക്കുന്നു. വ്യോമ സേന ആക്രമണം നടത്തുമ്പോള്‍ രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് അതിര്‍ത്തി കടന്ന് ഭാരതത്തിനുള്ളിലേക്ക് പട്ടാളത്തെ പ്രവേശിപ്പിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഈ നീക്കം പരാജയപ്പെടുത്താന്‍ എന്നെ പഞ്ചാബ് അതിര്‍ത്തിയായ ഫാസില്‍ക്കയിലേക്ക് സേന നിയോഗിച്ചു. ഫാസില്‍ക്കയില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ശ്രമകരമായ ജോലിയായിരുന്നു പാക് റഡാറില്‍പ്പെടാത്ത രഹസ്യ കേന്ദ്രത്തില്‍ ഇലക്ട്രോണിക് വാര്‍ഫെയര്‍ സജ്ജമാക്കുക എന്നത്. 

അതിര്‍ത്തിയായതിനാല്‍ ശത്രുവിന്റെ റഡാറില്‍ പതിഞ്ഞാല്‍ ആ നിമിഷം മിസൈല്‍ പതിക്കുന്നത് ഇവിടെയായിരിക്കും. അതിനാല്‍ അതീവ രഹസ്യമായിട്ടാണ് കേണല്‍ പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം ഫാസില്‍ക്കയില്‍ ആദ്യ നീക്കങ്ങള്‍ നടത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്റെ റഡാര്‍ സംവിധാനത്തില്‍പ്പെടാത്ത രഹസ്യമായ സ്ഥലം കണ്ടെത്തി ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കി. 

പാക്കിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് സേനാ മേധാവിയുടെ വിവരങ്ങളടക്കം ഇലക്ട്രോണിക് വാര്‍ഫെയറിലൂടെ കേണല്‍ പത്മനാഭന്‍ ചോര്‍ത്തി. എവിടെ നിന്നാണ് ചോര്‍ത്തുന്നതെന്ന് കണ്ടെത്താന്‍ പാക്കിസ്ഥാനും സാധിച്ചില്ല. പാക് പട്ടാളമേധാവി എന്ത് ഭക്ഷണം കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പോലും ചോര്‍ത്തി കേണല്‍ പത്മനാഭന്‍ എന്ന ഈ മലയാളി ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ സേന എല്ലാ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും, പിന്നീട് അവര്‍ ഇന്ത്യന്‍ സേനയുടെ സംസാര ശൈലി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ പാക്കിസ്ഥാന്റെ ആ നീക്കത്തെയും ഈ മലയാളി ഉദ്യോഗസ്ഥന്‍ പൊളിച്ചു. ഇതിനുശേഷമാണ് പാക് വ്യോമസേന പഞ്ചാബ് ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 

ഇന്ത്യന്‍ അതിര്‍ത്തിക്ക് 30 കിലോമീറ്റര്‍ മുന്നില്‍വച്ചുതന്നെ ഈ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ കേണല്‍ പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. യുദ്ധവിമാനങ്ങളുടെ സിഗ്നല്‍ അടക്കം ജാമര്‍ ഉപയോഗിച്ച് വിച്ഛേദിക്കുകയും, ലക്ഷ്യം തെറ്റിച്ച് തിരിച്ചുപറത്തിക്കുകയുമായിരുന്നു. പാക് വ്യോമത്താവളങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ ലക്ഷ്യം തെറ്റി മടങ്ങുന്ന കാഴ്ചയാണ് അപ്പോള്‍ കണ്ടത്. നീക്കങ്ങള്‍ പലത് നടത്തിയെങ്കിലും ലക്ഷ്യം തെറ്റിപ്പോയ വിമാനങ്ങള്‍ കാര്‍ഗില്‍ യുദ്ധവേളയില്‍ പാക്കിസ്ഥാന് വരുത്തിവെച്ച നാണക്കേടും ചില്ലറയല്ലായിരുന്നു. പാക് സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും പത്മനാഭനും സംഘവും ഫാസില്‍ക്കയില്‍ നിന്നും ചോര്‍ത്തിയിരുന്നല്ലോ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാക് സേന നടത്താന്‍ ഉദ്ദേശിക്കുന്ന എല്ലാ നീക്കങ്ങളും ദിവസങ്ങള്‍ക്കു മുന്നേ ഇന്ത്യന്‍ സേന പൊളിക്കുകയും തിരിച്ചടി കൊടുക്കുകയും ചെയ്തു. കാര്‍ഗിലില്‍ ഭാരതം വിജയിക്കുമ്പോള്‍ അതിന് പ്രധാന പങ്കുവഹിച്ചതും ഈ മലയാളിയായ കേണലാണ്. 

 യുദ്ധത്തിന്റെ തുടക്കം

1999 ഫെബ്രുവരിയിലാണ് ഭാരത-പാക് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറക്കുന്നത്. ന്യൂദല്‍ഹിയില്‍നിന്ന് ലാഹോര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വാജ്‌പേയി ആഗ്രഹിച്ചപ്പോള്‍ അത് ഏറെ കാത്തുനിന്ന ഒരു സമാധാന കാലത്തിന്റെ തുടക്കമായി. വാഗാ അതിര്‍ത്തിയില്‍ വാജ്‌പേയിയും നവാസ് ഷെറീഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വിജയകരമായ ആ നയതന്ത്രദൗത്യം നടക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള ചതിയുടെ രസതന്ത്രം പാക് സൈനികപ്പുരകളില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. 

മലകള്‍ നിറഞ്ഞ കാര്‍ഗിലും പരിസരവും മറ്റു അതിര്‍ത്തി പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ചൂടുകാലത്ത് പോലും മരംകോച്ചുന്ന തണുപ്പും ഹിമക്കാറ്റുമുള്ള കാര്‍ഗില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിലിട്ടറി ബേസുകളിലൊന്നാണ്. തണുപ്പുകാലത്ത് താപനില -40 ഡിഗ്രി വരെ താഴും. പരസ്പരമുള്ള ധാരണ പ്രകാരം ഇരുസൈന്യവും തണുപ്പുകാലത്ത് തങ്ങളുടെ നിരീക്ഷണ പോസ്റ്റുകളും ബങ്കറുകളും ഉപേക്ഷിച്ച് ബാരക്കുകളിലേക്ക് മടങ്ങും. ഏതാണ്ട് നവംബറോടെ ബങ്കറുകള്‍ ഉപേക്ഷിക്കുന്ന പട്ടാളം മെയ് -ജൂണ്‍ മാസങ്ങളില്‍ മടങ്ങിയെത്തുകയാണ് പതിവ്. 

1999 ഫെബ്രുവരിയിലെ പ്രധാനമന്ത്രിയുടെ ലാഹോര്‍ ബസ് യാത്രയെ തുടര്‍ന്ന് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ അവസാനിക്കുമെന്നാണ് കരുതിയിരുന്നത്. ഇന്ത്യന്‍ സേനയും അങ്ങനെ വിശ്വസിച്ചിരുന്നു. 

പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അതിര്‍ത്തിപ്രദേശങ്ങളില്‍ മേഞ്ഞുനടന്നിരുന്ന ഗ്രാമവാസികളുടെ ആടുകള്‍ ദുരൂഹമായി അപ്രത്യക്ഷമാകാന്‍ തുടങ്ങി. കൂടുതലന്വേഷിച്ചപ്പോള്‍ ആളൊഴിഞ്ഞ ബങ്കറുകളില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ അവര്‍ അടുത്തുള്ള സൈനിക ആസ്ഥാനത്ത് വിവരമറിയിച്ചു. കാര്യങ്ങള്‍ കണ്ടറിയാന്‍ ലഫ്റ്റനന്റ് സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ മലകയറിയ സൈനികര്‍ പിന്നീട് മടങ്ങി വന്നില്ല. രണ്ടാമത്തെ പട്രോള്‍ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവര്‍ക്ക് തിരിച്ചുവന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനായത്. 

 പോരാട്ടകാഹളം മുഴങ്ങുന്നു

1999 മേയ് അഞ്ച്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സുരക്ഷാ ഉപദേഷ്ടാവ് ഒരു അടിയന്തര രഹസ്യ സന്ദേശവുമായി പ്രധാനമന്ത്രിയുടെ അടുക്കല്‍ എത്തി. കാശ്മീരിലെ കാര്‍ഗില്‍ മലനിരകളില്‍ അന്യദേശക്കാരെപ്പോലെ തോന്നിപ്പിക്കുന്നവര്‍ വ്യാപകമായി നുഴഞ്ഞുകയറി 130 ഇന്ത്യന്‍ കാവല്‍തുറകള്‍ പിടിച്ചെടുത്തിരിക്കുന്നു. പ്രസിഡന്റുമായി ചര്‍ച്ച ചെയ്തശേഷം, ശക്തമായ നിലപാടെടുക്കാന്‍ സേനകളോട് പ്രധാനമന്ത്രി ആജ്ഞാപിച്ചു. മെയ് ഒമ്പതിന് പാക് കരസേനയുടെ കനത്ത ഷെല്ലിങ്ങില്‍, കാര്‍ഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു. ഇതിനെ തുടര്‍ന്ന് മെയ് 10 ദ്രാസ്, കക്‌സര്‍, മുഷ്‌കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തി.

തോലോലിങ്, ബറ്റാലിക്, ടൈഗര്‍ ഹില്‍ തുടങ്ങി നമ്മുടെ നിര്‍ണായക പോസ്റ്റുകളില്‍ മുഴുവന്‍ വന്‍ ആയുധ സന്നാഹങ്ങളുമായി ശത്രു തമ്പടിച്ചിരിക്കുന്നു. ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള ഹൈവേയുടെ പ്രധാന ഭാഗം മുഴുവന്‍ പാകിസ്ഥാന്റെ നിരീക്ഷണ പരിധിയിലായി. ലഡാക്കിലും സിയാച്ചിനിലുമുള്ള സൈനിക കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികള്‍ എത്തിക്കാനുള്ള പ്രധാന മാര്‍ഗമാണ് ഈ ഹൈവേ. വര്‍ഷത്തില്‍ ആറുമാസത്തോളം അടച്ചിടുന്ന ഈ ഹൈവേ ജൂലൈ മധ്യത്തോടെ മാത്രമേ തുറക്കാറുള്ളൂ. ഉയരത്തിലിരിക്കുന്ന ശത്രുവിന് അനായാസമായി ഈ റോഡ് നിയന്ത്രിക്കാനും, അതുവഴി സിയാച്ചിനിലേക്കും ലഡാക്കിലേക്കുമുള്ള സപ്ലൈ തടയാനും കഴിയും. കാര്യങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ വന്‍തോതിലുള്ള സൈനിക നടപടിക്ക് അനുമതി കൊടുത്തു. ഇതോടെ യുദ്ധത്തിന്റെ കാഹളം മുഴങ്ങുകയായിരുന്നു. 

 ഓപ്പറേഷന്‍ വിജയ്

‘ഓപ്പറേഷന്‍ വിജയ്’ എന്നുപേരിട്ട കാര്‍ഗില്‍ യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം സൈനികരാണ് പങ്കെടുത്തത്. 30,000 പേര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തു. അര്‍ധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും യുദ്ധത്തില്‍ പങ്കാളികളായി. ഇന്ത്യ പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍. തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വര്‍ധിപ്പിച്ചു. മലമുകളില്‍ നിലയുറപ്പിച്ച ശത്രുവിനെതിരെ താഴ്‌വാരത്തുനിന്ന് യുദ്ധം ചെയ്യേണ്ട സ്ഥിതിവിശേഷം. രണ്ട് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധം രൂക്ഷമായി.

ദുര്‍ഘടമായ ഭൂപ്രകൃതിയാണ് കാര്‍ഗിലിലേത്. കുന്നുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ ഗതാഗത സൗകര്യങ്ങളും കുറവ്. ലേയില്‍നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതപോലും രണ്ടുവരി. ഈ റോഡ് കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും താവളമുറപ്പിച്ച് വെടിവയ്‌പ്പ് ആരംഭിച്ചതോടെ സൈനിക നീക്കം തടസ്സപ്പെട്ടു. ഉയരങ്ങളിലുള്ള പാക് സൈന്യത്തിനായിരുന്നു അപ്രമാദിത്വം. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനവേധ തോക്കുകളുമായി സര്‍വസജ്ജരായിരുന്നു പാക് സേന. യുദ്ധം ജയിക്കാന്‍ ഇന്ത്യയ്‌ക്ക് ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. അതിന് പാക് നിയന്ത്രണത്തിലുള്ള പോസ്റ്റുകള്‍ മോചിപ്പിക്കണം. 

 തോലോലാങ്ങിലെ ഏറ്റുമുട്ടല്‍ 

ഒട്ടുംവൈകാതെ ഇന്ത്യന്‍ സൈന്യം നടപടികള്‍ ആരംഭിച്ചു. കശ്മീരില്‍ നടപടികള്‍ ശക്തമാകുന്ന ഈ വേളയിലാണ് ഫാസില്‍ക്കയില്‍ നിന്ന് പാക് പട്ടാളത്തിന്റെ നീക്കങ്ങള്‍ ചോര്‍ത്തുകയും, പാക് വായു സേനയെ പിടിച്ചുകെട്ടുകയും ചെയ്ത കേണല്‍ പത്മനാഭന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. പാക് സേന പിടിച്ചെടുത്ത പോസ്റ്റുകള്‍ ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യന്‍ സേന ശക്തമാക്കുമ്പോള്‍ പാക്കിസ്ഥാന്റെ അടുത്ത നീക്കമറിയാന്‍ സേനാകേന്ദ്രങ്ങള്‍ ഉറ്റുനോക്കിയത് ഫാസില്‍ക്കയിലേക്കാണ്. ഇവിടെനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അന്നു നടന്നത്. 

കേണല്‍ പത്മനാഭന്‍ ഓര്‍ക്കുന്നു: എല്ലാ യുദ്ധങ്ങളുടെയും ഗതിനിര്‍ണയിക്കുന്നത് ചില നിര്‍ണായക ഘട്ടങ്ങളാണ്. ഈ സമയത്ത് വീര്യവും ശൗര്യവും കാട്ടുന്നവരാകും അന്തിമവിജയി. 1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങ്ങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ ഏറെ നിര്‍ണായകം. ടൈഗര്‍ ഹില്‍ പിടിക്കാതെ യുദ്ധം ജയിക്കാനാവില്ലെന്ന് സൈനിക നേതൃത്വത്തിന് അറിയാമായിരുന്നു. അത്രയും തന്ത്രപ്രധാന സ്ഥാനത്തായിരുന്നു ടൈഗര്‍ഹില്‍. ഹില്ലിന് തൊട്ടുവടക്കുള്ള താവളത്തില്‍നിന്ന് അഞ്ചു നുഴഞ്ഞുകയറ്റ മാര്‍ഗങ്ങളായിരുന്നു ഹില്ലിലേക്ക്. ഒരു യന്ത്രത്തോക്കും ബൈനോക്കുലറും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ വഴികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നായിരുന്നു സൈന്യത്തിന്റെ വിലയിരുത്തല്‍. 

ടൈഗര്‍ ഹില്ലിനു രണ്ടു റിഡ്ജുകളാണ് ഉണ്ടായിരുന്നത്. കിഴക്കന്‍ റിഡ്ജും പടിഞ്ഞാറന്‍ റിഡ്ജും. കിഴക്കന്‍ റിഡ്ജ് തോലോലിങ് ഭാഗത്തേക്കും പടിഞ്ഞാറന്‍ റിഡ്ജ് മഷ്‌കോ താഴ്‌വരയിലേക്കുമാണ് നീണ്ടുകിടക്കുന്നത്. തോലോലിങ്ങും ഹംപും പിടിച്ചശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു ടൈഗര്‍ഹില്‍ പിടിക്കുക എന്നത്. നാഷണല്‍ ഹൈവേയുടെ നിയന്ത്രണത്തില്‍ വലിയ പങ്കില്ലായിരുന്നെങ്കിലും മഷ്‌കോയിലേക്കുള്ള നുഴഞ്ഞുകയറ്റം നിയന്ത്രിച്ചിരുന്നത് ടൈഹര്‍ ഹില്ലിലെ ശത്രു താവളമായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ അന്‍പത്തിയാറാം ബ്രിഗേഡിന്റെ നീക്കങ്ങള്‍ മലമുകളിലിരുന്ന് ശത്രുവിനു കാണാന്‍ കഴിയുമായിരുന്നു.

 ഒരു യുദ്ധത്തിന്റെ പര്യവസാനം

ടൈഗര്‍ഹില്‍ പിടിക്കാന്‍ പ്രധാന പങ്കുവഹിച്ചത് പീരങ്കിപ്പടയാണ്. ബൊഫോഴ്‌സ് പീരങ്കികള്‍ ഹില്ലിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തി. തോലോലിങ് ബ്രിഗേഡിയര്‍ അമര്‍ കൗളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേന പിടിച്ചതോടെ അവിടെനിന്നുള്ള റോക്കറ്റ് ലോഞ്ചറുകള്‍ ടൈഗര്‍ ഹില്‍ ആക്രമണത്തിനായി മാറ്റി. ശത്രുവിന്റെ പ്രഹരശേഷി കുറഞ്ഞപ്പോള്‍ നാഗാ റെജിമെന്റിനെയും സി റെജിമെന്റിനേയും കിഴക്കന്‍ റിഡ്ജില്‍ താവളമുറപ്പിക്കാനായി കയറ്റിവിട്ടു. ഭാരമേറുമെന്നതിനാല്‍ റേഷന്‍പോലും എടുക്കാതെ പരമാവധി ആയുധങ്ങള്‍ ചുമലിലേറ്റിയാണ് ഇന്ത്യന്‍ സൈനിക വീരന്മാര്‍ മലകയറിയത്. 

പോരാട്ടത്തിന്റെ അവസാനഘട്ടം ജൂലൈ മൂന്നിന് പുലര്‍ച്ചെ 5.15 ന് ആരംഭിച്ചു. ഇന്ത്യ ശക്തമായ പീരങ്കി ആക്രമണം നടത്തി. 7.30 ന് പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായി. ഇന്ത്യ ആക്രമണം തുടര്‍ന്നു. ഉച്ചയോടെ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ഇന്ത്യ ആക്രമണം നിര്‍ത്തിവച്ചു. ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. പോരാട്ടത്തില്‍ പത്തു ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്‌ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സേന ടൈഗര്‍ ഹില്‍ തിരിച്ച് പിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചപ്പോള്‍ താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷവെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടര്‍ന്നു. യുദ്ധത്തില്‍ അഞ്ഞൂറില്‍ താഴെ സൈനികരെ ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടു. 

കാര്‍ഗില്‍ യുദ്ധത്തില്‍ പോരാളികളായി കേണല്‍ എച്ച്.പത്മനാഭന്‍ അടക്കം മലയാളി സൈനികര്‍ നിരവധിയുണ്ടായിരുന്നു. ഇതില്‍ പലരും യുദ്ധത്തില്‍ വീരമൃത്യു വരിച്ചു. നാലുപേര്‍ക്ക് വീരചക്രം നല്‍കി രാഷ്‌ട്രം ആദരിക്കുകയും ചെയ്തു. 

തൃശൂര്‍ ആസ്ഥാനമായുള്ള എന്‍സിസി സെവന്‍ കേരള ഗേള്‍സ് ബറ്റാലിയനിലെ കമാന്റിങ് ഓഫീസറാണ് ഇപ്പോള്‍  കേണല്‍ പത്മനാഭന്‍. 2017ല്‍ ഇന്ത്യ -ചൈന അതിര്‍ത്തിയായ ദോക്ലാമില്‍ സംഘര്‍ഷം രൂക്ഷമായ വേളയില്‍ അതിര്‍ത്തി പ്രദേശമായ അനിനീയില്‍ എന്‍സിസി യൂണിറ്റ് രൂപീകരിച്ച് പത്മനാഭന്‍ ചൈനയ്‌ക്കു മറുപടി നല്‍കിയിരുന്നു. ഇതിന് കരസേനാ മേധാവി വിശിഷ്ട സേവനത്തിനുള്ള സൈനിക മെഡല്‍ നല്‍കുകയുണ്ടായി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ ഒരിക്കല്‍ക്കൂടി കേണല്‍ പത്മനാഭന്റെ മുഖത്തേയ്‌ക്ക് നോക്കി. ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ടെന്ന ഭാവങ്ങള്‍ ആ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ദേശീയ സുരക്ഷയ്‌ക്ക് ദേശീയ ആദരം നേടുന്നിടം

Editorial

ഭാരതത്തിന്റെ ആഗോള ദൗത്യം വിജയിക്കട്ടെ

Kerala

പാർട്ടിയെ ദുർബലപ്പെടുത്തരുത് ; സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെതിരെ തിരുവഞ്ചൂർ

Vicharam

പ്രാണനാണ്, കടിച്ചെടുക്കരുത്…

India

പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ എംബസിയിലേക്ക് കേക്ക് കൊണ്ടുപോയതും ജിഹാദി തന്നെ ; ജ്യോതി മൽഹോത്രയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്പണി ; ഹരിയാനയിലെ നൂഹിൽ മുഹമ്മദ് താരിഫ് പിടിയിൽ : ഇതുവരെ അറസ്റ്റിലായത് 11 ചാരൻമാർ

ഷിർദ്ദി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും ; പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സർക്കാർ നിയോഗിച്ചതിൽ സന്തോഷം : അസദുദ്ദീൻ ഒവൈസി

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു , 20 പേർക്ക് പരിക്ക്

ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

എം.എ.നിഷാദിന്റെ ‘ ലർക്ക് ‘ പൂർത്തിയായി

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വിജയാശംസകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies