വാഷിങ്ടണ്‍ : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള അമരിക്കയുടെ പുതിയ പേടകമായ സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വേര്‍പെട്ടു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഒരു മണിയോടെ ഭൂമിയിലേക്ക് തിരിച്ച പേടകം നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിക്കും.
പേടകം സുരക്ഷിതമായി തിരിച്ചെടുക്കുന്നതോടെ സ്പെയ്സ് എക്സുമായി സഹകരിച്ചുള്ള നാസയുടെ ഭാവി ബഹിരാകാശ പദ്ധതികള്‍ക്ക് തുടക്കമാവും. മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള യാത്രയ്‌ക്ക് മുമ്പ് പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായാണ് മാര്‍ച്ച് രണ്ടിന് ശനിയാഴ്ച ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂള്‍ വിക്ഷേപിച്ചത്.
ഞായറാഴ്ചയാണ് പേടകം ബഹിരാകാശനിലയത്തിലെത്തിയത്. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികളാണ് സ്പെയ്സ് എക്സിനുള്ളത്.
















