Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വത്തെ ഭക്തര്‍ എഴുതിത്തള്ളി; ഗുരുവായൂരിലെ അനധികൃത ഭണ്ഡാരത്തില്‍ പിരിഞ്ഞത് 82,000 രൂപ മാത്രം

സുനില്‍ തിരുവത്ര by സുനില്‍ തിരുവത്ര
Mar 8, 2019, 01:16 am IST
in Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ദേവസ്വം സ്ഥാപിച്ചിരുന്ന അനധികൃത ഭണ്ഡാരം തുറന്നപ്പോള്‍

തൃശൂര്‍: പ്രളയദുരിതത്തിന്റെ മറവില്‍ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് ഇടത് സര്‍ക്കാരിനെ സഹായിക്കാനുള്ള ദേവസ്വം ശ്രമത്തെ ഗുരുവായൂരപ്പന്റെ ഭക്തര്‍ തള്ളി. ദുരിതാശ്വാസ നിധിയുടെ പേരില്‍ ദേവസ്വം സ്ഥാപിച്ച  അനധികൃത ഭണ്ഡാരത്തില്‍ നിന്ന് ഏഴുമാസം കൊണ്ട് പിരിഞ്ഞുകിട്ടിയത് വെറും 82,023 രൂപ മാത്രം. 

സപ്തംബറിലാണ് ക്ഷേത്രനടയില്‍ ക്ഷേത്രേതരമായ ആവശ്യത്തിനായി ഭണ്ഡാരം സ്ഥാപിച്ചത്. എന്നാല്‍, ഇതേ കാലയളവില്‍ ക്ഷേത്രത്തിലെ ഔദ്യോഗിക ഭണ്ഡാരങ്ങളില്‍ കോടികള്‍ നിക്ഷേപിച്ച ഭക്തര്‍ ദേവസ്വം സ്ഥാപിച്ച വ്യാജ ഭണ്ഡാരത്തെ നിരാകരിച്ചു. ഇതിലൂടെ ലഭിച്ച തുകയില്‍ 90 ശതമാനവും ഭണ്ഡാരത്തിന് പിറകിലെ രാഷ്‌ട്രീയ ദുഷ്ടലാക്ക് മനസ്സിലാവാത്ത ഇതരസംസ്ഥാന ഭക്തര്‍ നിക്ഷേപിച്ചതാകാമെന്നാണ് വിലയിരുത്തല്‍. 

 നൂറ് രൂപയില്‍ കൂടിയ മൂല്യമുള്ള കറന്‍സികളൊന്നും ഈ വ്യാജ ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. പ്രളയമുണ്ടായ കാലത്ത് സംസ്ഥാനം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണ് എന്ന ഒരേയൊരു കാരണം മാത്രമാണ് ഇടത് ആഭിമുഖ്യമുള്ള ദേവസ്വം ഭരണാധികാരികളെ ഇത്തരം ഭണ്ഡാരം വയ്‌ക്കാന്‍ പ്രേരിപ്പിച്ചത്. വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ലഭിച്ച തുക റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി ഇവര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. 

ദേവസ്വം ആക്ടിനും ഹൈക്കോടതിയുടെ വിവിധ സമയങ്ങളിലുള്ള ഉത്തരവുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വിപരീതമായാണ് ക്ഷേത്രനടയില്‍ ദേവസ്വം അധികൃതര്‍ ഇത്തരമൊരു ഭണ്ഡാരം സ്ഥാപിച്ചത്. ദേവസ്വം ചട്ടമനുസരിച്ച് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ ക്ഷേത്രത്തിന് പരിസരത്ത് ഇത്തരത്തില്‍ ഭണ്ഡാരങ്ങള്‍ സ്ഥാപിക്കാന്‍  പാടില്ല. അഥവാ സ്ഥാപിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനമത്രയും  ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭക്തരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഈ വരുമാനം വിനിയോഗിക്കേണ്ടത്. 

വിശ്വാസപ്രകാരം ഗുരുവായൂരപ്പന്‍ മൈനര്‍ ആയതിനാല്‍ സ്വത്തിന്റേയും വരുമാനത്തിന്റേയും വിനിയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. 1980 കളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങളുടെ ഭാഗമായി തെക്കേ നടയിലെ സമരസമിതി ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇതേ കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ ദേവസ്വം ഭരണസമിതി ബലമായി പിടിച്ചെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

Kerala

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.