Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് കുറുപ്പില്‍ അഭയംതേടി സിപിഎം

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Mar 6, 2019, 09:47 am IST
inKerala

കോട്ടയം: ജനതാദളില്‍നിന്ന് തിരിച്ചുപിടിച്ച  കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ജനപ്രിയ നേതാക്കളില്ലാത്തത് സിപിഎമ്മിനെ വലയ്‌ക്കുന്നു. ജനസ്വാധീനമുള്ള പുതുനേതൃനിരയുടെ അഭാവംമൂലം മൂന്നര പതിറ്റാണ്ടുമുമ്പ് വിജയം നേടിയ വ്യക്തിയെതന്നെ കളത്തിലിറക്കുകയാണ് ഉചിതമെന്ന നിലപാടാണ് സിപിഎം  നേതൃത്വത്തിനുള്ളത്. 

ഒന്നിലധികം തവണ ലോക്‌സഭയിലേക്ക് കോട്ടയത്തിന്റെ പ്രതിനിധിയായി വിജയിക്കുകയും അതുപോലെതന്നെ പരാജയപ്പെടുകയും ചെയ്തിട്ടുള്ള കെ. സുരേഷ്‌കുറുപ്പിലാണ് സിപിഎം നേതൃത്വം ഇപ്പോള്‍ അഭയംകാണുന്നത്. 1984ല്‍  ഇന്ദിരാതരംഗത്തെ അതിജീവിച്ച് കൈവരിച്ച വിജയമാണ്  കുറുപ്പിനെ ശ്രദ്ധേയനാക്കിയത്. 89ല്‍ ചെന്നിത്തലയോട് അടിതെറ്റിയെങ്കിലും ഹാട്രിക് നേടിയ ചെന്നിത്തലയെ തോല്‍പ്പിച്ച് വീണ്ടും കുറുപ്പ് ലോക്‌സഭയിലെ കോട്ടയത്തിന്റെ പ്രതിനിധിയായി. പിന്നീട് മൂന്നുവട്ടം വിജയം ഒപ്പം നിര്‍ത്തിയ കുറുപ്പിന്റെ ചുവടുപിഴപ്പിച്ചത് കേരളാകോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് മുന്നിലാണ്. ഇതോടെ ലോക്‌സഭാ അങ്കം മതിയാക്കി നിയമസഭയിലേക്ക് തിരിഞ്ഞ കെ. സുരേഷ് കുറുപ്പ് ഇപ്പോള്‍ ഏറ്റുമാനൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. 

സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പരിഗണിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ മൂന്നുപേരില്‍  മുന്‍ഗണനയുള്ളതും മുന്‍ എംപിയും ഇപ്പോള്‍ എംഎല്‍എയുമായ കെ. സുരേഷ് കുറുപ്പിനാണ്. സിപിഎം ജില്ലാസെക്രട്ടറി വി.എന്‍. വാസവന്‍, അഡ്വ. പി.കെ. ഹരികുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പേരുകാര്‍. വാസവന്‍ മുന്‍എംഎല്‍എയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ ഇഷ്ടക്കാരനുമാണ്.

കഴിഞ്ഞതവണ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളാ കോണ്‍ഗ്രസ് വൈസ്‌ചെയര്‍മാന്‍ ജോസ് കെ. മാണി ഇവിടെ വിജയിച്ചത്. എന്നാല്‍ കേരളാകോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളും മാണിവിഭാഗത്തോടുള്ള കോട്ടയം ഡിസിസിയുടെ അമര്‍ഷവും പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന് മുമ്പിലുള്ളത്. ഇതാണ് സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും.

1984ലെ പ്രസരിപ്പോ ഊര്‍ജസ്വലതയോ നിയമസഭാംഗമെന്ന നിലയില്‍ സുരേഷ്‌കുറുപ്പിന്റെ പ്രകടനത്തില്‍ കാണാനില്ലെന്ന ആക്ഷേപം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വ്യാപകമാണ്. ജനകീയ പിന്തുണയില്‍ വന്‍ ഇടിവ് സംഭവിച്ചുവരികയാണെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തിവരുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് കുറുപ്പ് കയറിയത്.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള എന്‍എസ്എസ്സിന്റെ നിലപാടുകളെ മയപ്പെടുത്തിക്കുന്നതിനും, ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പിന്തുണ ആര്‍ജ്ജിക്കുന്നതിനും ഒരു ഹിന്ദു നാമധാരി തന്നെയായിരിക്കണം സ്ഥാനാര്‍ത്ഥിയാകേണ്ടതെന്ന നിലപാടും സിപിഎമ്മിനുണ്ട്. ഇതിലൂടെ കോട്ടയം ഒരിക്കല്‍കൂടി തിരിച്ചുപിടിക്കാന്‍ കഴിുമെന്ന പ്രതീക്ഷയാണ് സിപിഎം നേതൃത്വത്തിനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.