കാലിഫോര്‍ണിയ: 130 വര്‍ഷത്തിനിടയില്‍ ആദ്യമായി ഭീമന് സണ്‍ഫിഷ് കാലിഫോര്‍ണിയ കടല്‍ത്തീരത്തടിഞ്ഞു. ബീച്ച്ഡ് ഹൂഡ്വിങ്കര് എന്നറിയപ്പെടുന്ന മത്സ്യത്തിന് 2.05 മീറ്റര്‍ നീളവും നൂറ് കിലോയിലധികം ഭാരവുമുണ്ട്.
സാന്റ ബാര്‍ബറയിലെ കോള്‍ ഓയില്‍ പോയിന്റ് റിസര്‍വിലാണ് ഇതിനെ കണ്ടത്. ഹോളി മോള എന്ന പേരിലും അറിയപ്പെടുന്ന ഈ കടല്‍മത്സ്യം അമേരിക്കന്‍ കടലുകളിലാണ് കാണപ്പെടുന്നത്.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പെറു തുടങ്ങിയ കടല്‍മേഖലകളിലും ഈ ജീവിവര്‍ഗത്തെ കാണുന്നു. തീരത്തടിഞ്ഞ മത്സ്യത്തിന്റെ സാംപിളുകള്‍ സാന്റ ബാര്‍ബറ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ശേഖരിച്ചു. ഇത് ഏത് മേഖലയിലേതാണെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: