തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി നിഷേധിക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കുകയോ അല്ലെങ്കില്‍ ജോലി രാജിവച്ചോ പോകേണ്ട ഗതികേടിലാണ് ഈ മേഖലയിലെ ജീവനക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ആറുമാസത്തെ പ്രസവ അവധി ലഭിക്കുമ്പോഴാണ് സ്വാശ്രയ സ്ഥാനപനങ്ങളിലെ അധ്യാപികമാരും മറ്റ് വനിതാ ജീവനക്കാര്‍ക്കും അവധി നിഷേധിക്കുന്നത്.
1961 ലെ മെറ്റേണിര്റ്റി ബെനിഫിറ്റ് ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി അവധി ലഭിക്കുന്നത്. മൂന്ന് മാസമായിരുന്ന അവധി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആറ് മാസമാക്കി. സ്വകാര്യ മേഖലയില്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജീവനക്കാര്‍ക്ക് അവധി നല്കുന്നു. എന്നാല്‍ സ്വാശ്രയ മേഖല ഈ രണ്ടു വിഭാഗത്തിലും വരാത്തതിനാല്‍ ഈ നിയമങ്ങള്‍ ബാധകമല്ല. സ്വാശ്രയ മേഖലയ്ക്ക് ഈ നിയമങ്ങള്‍ ബാധകമല്ലെന്ന് തൊഴില്‍ വകുപ്പും സമ്മതിക്കുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ അതേ വിദ്യാഭ്യാസ യോഗത്യയുള്ളവരാണ് സ്വാശ്രയ മേഖലയിലും ജോലി നോക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ ഒരേ മേഖലയില്‍ പണിയെടുക്കുന്നവര്‍. എന്നാല്‍ രണ്ട് നീതി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ നിയമം പാസാക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് തൊഴില്‍ വകുപ്പും പറയുന്നു.
പ്രസവ അവധി ആവശ്യപ്പെടുന്നവരോട് ജോലി രാജിവച്ച് പോകാനാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. അതിനാല്‍ പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ഇത് കുടംബ ജീവിതത്തില്‍ വരെ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വായ്പ് എടുത്താണ് പലരുടെയും വിവാഹങ്ങള്‍ നടത്തിയത്. ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ നിന്നാണ് വായ്പ അടയ്ക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ വായ്പ അടയ്ക്കാന്‍ സാധിക്കാതെ വന്ന് കുടംബ കലഹങ്ങളിലേക്ക് വഴിതെളിക്കുന്നു. സ്വാശ്രയ മേഖലയില്‍ അവധി ലഭ്യമാകണമെങ്കില്‍ തൊഴില്‍ വകുപ്പ് പ്രത്യേക നിയമം തയാറാക്കി ബന്ധപ്പെട്ട മന്ത്രിയ്ക്ക് നല്‍കണം.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തോടെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയത് ശേഷം അനുമതി നല്‍കിയാലെ അവധി അനുവദിക്കാന്‍ സാധിക്കൂ. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിയ്ക്ക് നല്കി.
എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കാര്യമായി മുന്നോട്ടു നീങ്ങുന്നില്ല. ഐടി മേഖലിയിലും ഇത്തരത്തില്‍ അവധി നിഷേധിച്ചിരുന്നു. പലരും ജോലി രാജി വയ്ക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലീലൂടെ അവധി നേടിയെടുത്തു. അപ്പോഴും സ്വാശ്രയ മേഖലയെ സര്‍ക്കാര്‍ തഴഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: