ആജ്ഞാ കീര്‍ത്തി: പാലനം ബ്രാഹ്മണാനാം
ദാനം ഭോഗോ മിത്ര സംരക്ഷണശ്ച
യേഷാമേതേ ഷഡ്ഗുണാ ന പ്രവൃത്താ:
കോര്ത്ഥസ്തേഷാം പാര്‍ഥിവോപാശ്രയേണ
ഹേ, രാജന്, ആറു ഗുണങ്ങള്‍- ആജ്ഞ, കീര്‍ത്തി, ബ്രാഹ്മണരെ പരിരക്ഷിക്കുക, ദാനം, അനുഭവം, ബന്ധുസംരക്ഷണം ഇവയില്ലാത്തവരെ സേവിക്കുന്നത് നിഷ്പ്രയോജനമത്രേ. അതുകൊണ്ട് ഒരു രാജാവ് മേല്പറഞ്ഞ ആറുഗുണങ്ങളിലും താല്പര്യമുള്ളയാളാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: