Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികശക്തിയുടെ പ്രഖ്യാപനം

അനു നാരായണന്‍ by അനു നാരായണന്‍
Feb 27, 2019, 07:49 am IST
in India

‘ഘര്‍ മേ ഖുസേഗാ ഭി, ഔര്‍ മാരേഗാ ഭീ…യേ നയീ ഇന്ത്യ ഹൈ’ (വീട്ടില്‍ കയറി കൊല്ലും, ഇത് പുതിയ ഇന്ത്യയാണ്). അടുത്തിടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ‘ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന സിനിമയിലെ സംഭാഷണമാണിത്.

അതെ. ഇത് പുതിയ ഇന്ത്യയാണ്. ‘അടിക്കുത്തരം മുറിപ്പത്തല്‍’ എന്ന നാടന്‍ ശൈലി തന്നെ. ചര്‍ച്ചകളും സമവായങ്ങളും ഇനിയില്ല, മറിച്ച് നടപടികള്‍ മാത്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്‌ക്ക് പുതുതായി വാങ്ങിയ ഒരു യുദ്ധോപകരണവും ഇന്ത്യ ഈ ആക്രമണത്തിനു ഉപയോഗിച്ചിട്ടില്ല. എല്ലാം പഴയത് അല്ലെങ്കില്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പക്ഷെ, ഇല്ലാത്ത ഒന്നുണ്ടായി. ഇച്ഛാശക്തിയും നട്ടെല്ലുമുള്ള രാഷ്‌ട്രീയ നേതൃത്വം.

2008 ലെ മുംബൈ ഭീകരാക്രമണം നടന്ന സമയത്ത്് അന്നത്തെ വ്യോമസേന തലവനായിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജര്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഇതേ തിരിച്ചടി നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നതാണ്. പക്ഷെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ ഇതിനെ അംഗീകരിച്ചില്ല. ‘ഭവിഷ്യത്തു’കളെ  അവര്‍ക്ക് എന്നും പേടിയായിരുന്നു. 

തീരുമാനിച്ചിരുന്നു, 48 മണിക്കൂറിനകം

കരയില്‍ കൂടിയുള്ള സര്‍ജിക്കല്‍ സ്ര്‌ടൈക്കിന്റെ പ്രസക്തി ഉറിയോടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പുല്‍വാമയ്‌ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയം പാക്കിസ്ഥാന് കലശലായി ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവരുടെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മുഴുവന്‍ നിലവിലെ പ്രദേശങ്ങളില്‍ നിന്ന് മാറ്റി. അതിന്റെ ദൃശ്യങ്ങള്‍ ചാര ഉപഗ്രഹങ്ങള്‍ വഴി ലഭിക്കുകയും ചെയ്തു. ഇസ്ലാമാബാദിനോട് ചേര്‍ന്നുള്ള ആശുപത്രികള്‍ സജ്ജമാക്കി, സ്‌കൂളുകള്‍ ഏതു സമയത്തു വേണമെങ്കിലും ആശുപത്രിയാക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. 

എന്നാല്‍, ഇന്ത്യയിലെ ഭരണകൂടം നയതന്ത്രപരമായി സമര്‍ത്ഥമായി കരുക്കള്‍ നീക്കി. പാക്കിസ്ഥാന് നല്‍കിയിരുന്ന സൗഹൃദരാഷ്‌ട്ര പദവി എടുത്തു മാറ്റി. ഇറക്കുമതിക്ക് 200 ശതമാനം ചുങ്കം ചുമത്തി. മൂന്ന് നദികളിലെ ജലം പങ്കുവയക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതെല്ലാം പാക്കിസ്ഥാന്റെ ശ്രദ്ധ തിരിക്കാനുള്ള നടപടിയായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം നടന്ന അടിയന്തര യോഗത്തില്‍ തന്നെ തിരിച്ചടിക്കാനുള്ള നിര്‍ദേശങ്ങള്‍ അതത് സേനാതലവന്മാര്‍ മുന്നോട്ടു വച്ചിരുന്നു. അതില്‍ വ്യോമസേനയുടെ നിര്‍ദ്ദേശം ഏറെ പ്രായോഗികമായി തോന്നിയതിനാല്‍ അതുമായി മുന്നോട്ടു പോകാന്‍ പുല്‍വാമ സംഭവത്തിന് 48 മണിക്കൂറിനകം തീരുമാനിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് 71 ലെ യുദ്ധത്തിനു ശേഷം കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. മിഗ് തലമുറയ്‌ക്ക് ശേഷം ബ്രിട്ടനില്‍ നിന്നും ജഗ്വാറും, ഫ്രാന്‍സില്‍ നിന്ന് മിറാഷുമാണ് നാം വാങ്ങിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ നിയന്ത്രണ രേഖ കടക്കരുതെന്ന വാജ്‌പേയി സിദ്ധാന്തത്തെ അക്ഷരം പ്രതി മാനിച്ചാണ് മിറാഷുകളും എംഐ -17 ഹെലികോപ്ടറുകളും അവസാന ദിനങ്ങളില്‍ നമ്മുക്ക് വിജയം നേടിത്തന്നത്. പക്ഷെ പിന്നീട് മിറാഷിന് കാര്യമായ തകരാറുകള്‍ സംഭവിക്കുകയും 56 ദിവസങ്ങള്‍ എല്ലാ വിമാനങ്ങളും ‘നിലത്തിരുത്തു’കയും ചെയ്തു.

ആക്രമിച്ചത് പാക് മണ്ണില്‍

തുടര്‍ന്ന് 2011 ല്‍ മിറാഷിന്റെ പ്രധാന ‘അഴിച്ചുപണി'(മിഡ്‌ലൈഫ് റിഫിറ്റ്)യ്‌ക്കായി ഡസോള്‍ട്ട് ഏവിയേഷനുമായി കരാറായി. തുടര്‍ന്ന് ഒരു പൈലറ്റും, രണ്ട് പൈലറ്റുമുള്ള രണ്ട് വിമാനങ്ങള്‍ ഫ്രാന്‍സിലേക്ക് കൊണ്ടു പോയി. ഫ്രാന്‍സിലെ തന്നെ തേല്‍സ് എന്ന കമ്പനിയുടേതായിരുന്നു പ്രധാന ഉപകരണങ്ങള്‍. പുതിയ കമ്പ്യൂട്ടറുകള്‍, പള്‍സ് ഡോപ്ലര്‍ റഡാര്‍, പുതിയ ഗതിനിര്‍ണയ സംവിധാനം(ജിപിഎസ്) എന്നിവ കൂടാതെ കോക്പിറ്റ് പൂര്‍ണമായും പുതുക്കി. പാനലുകള്‍ ഗ്ലാസാക്കി മാറ്റി.

വിവിധോദ്ദേശ്യ പോര്‍വിമാനങ്ങള്‍(മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റ്‌സ്) ആയിരുന്നെങ്കിലും മിറാഷിന്റെ പോര്‍വീര്യം കാലഘട്ടത്തിനനുസരിച്ച് മാറേണ്ടി വന്നു. ഇതോടെയാണ് പുതിയ വിമാനങ്ങളായി മിറാഷ് 2000 ഐ, മിറാഷ് 2000 ടിഐ എന്നീ മോഡലുകള്‍ ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എത്തുന്നത്. തുടര്‍ന്ന് ഡസോള്‍ട്ടിന്റെ സഹായത്തോടെ ഇവിടെയാണ് ബാക്കി 47 വിമാനങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്.

നമ്മുടെ കശ്മീരിലോ അല്ലെങ്കില്‍ അവര്‍ പിടിച്ചു വച്ച കശ്മീരിലോ അല്ല മറിച്ച് അണുവായുധ ശേഷിയുള്ള പാക്കിസ്ഥാനെന്ന പരമാധികാര രാഷ്‌ട്രത്തിന്റെ മണ്ണിലാണ് ആക്രമണം നടത്തേണ്ടത്. അതിന് വ്യോമസേന നടത്തിയ തയാറെടുപ്പുകള്‍ ഇവയാണ്.

ഗ്വാളിയാറിലെ ടൈഗര്‍ സക്വാഡ്രണില്‍ നിന്ന് 12 മിറാഷ് 2000 വിമാനങ്ങള്‍.

ജിബിയു-12 പേവ് വേ ലേസര്‍ ഗൈഡഡ് ബോംബ്- അമേരിക്കന്‍ നിര്‍മ്മിതം- കൃത്യതയ്‌ക്ക് പേരു കേട്ട ആയുധം.

മാത്ര, മാജിക് ക്ലോസ് കോംബാറ്റ് മിസൈല്‍-ഫ്രഞ്ച് നിര്‍മ്മിത മിസൈല്‍, പാക്കിസ്ഥാന്‍ വ്യോമസേന തിരിച്ചടിച്ചാല്‍ പ്രതിരോധിക്കാനുള്ളത്. (നവീകരണത്തിന്റെ ഭാഗമായി ലഭിച്ചത്)

ലൈറ്റെനിംഗ് പോഡ്- ലേസര്‍ അധിഷ്ഠിത ഉപകരണം. ഇസ്രായേല്‍- ലക്ഷ്യത്തിലേക്ക് കൃത്യമായി ബോംബിനെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ

നേത്ര – എയര്‍ബോണ്‍ വാണിംഗ് ജെറ്റ്- ഭട്ടിന്‍ഡ കമാന്‍ഡില്‍ നിന്നും, ആകാശത്ത് ഉയര്‍ന്നു നില്‍ക്കുന്ന വിമാന അധിഷ്ഠിത റഡാര്‍-മേക്ക് ഇന്‍ ഇന്ത്യയ്‌ക്ക് ശേഷം തദ്ദേശീയമായി വികസിപ്പിച്ചത്. അവാക്‌സ് മാതൃക

ഇല്യൂഷന്‍ 78 എം- ആഗ്ര, ആകാശത്തു വച്ചു തന്നെ ഇന്ധനം നിറയ്‌ക്കാവുന്ന ടാങ്കര്‍, 

ഹെറോണ്‍ ഡ്രോണ്‍- തത്സമയ നിരീക്ഷണം.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്ത്തൂണ്‍ഖ്വയിലെ ബലാകോട്ടിലായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില്‍. ഈ പറയുന്ന ബലാകോട്ടില്‍ നിന്നും പാക്കിസ്ഥാന്‍ സേനയുടെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന അബോട്ടാബാദിലേക്ക് കാര്യമായ ദൂരമില്ലെന്നു മനസ്സിലാക്കണം. പുല്‍വാമയ്‌ക്കു ശേഷം ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാന്‍ എന്തു കൊണ്ട് ഈ പോര്‍വിമാനങ്ങളുടെ വരവ് അറിഞ്ഞില്ല. നിയന്ത്രണ രേഖയില്‍ നിന്നും ഉദ്ദേശം 160 കിമി അകലെയാണ് ബലാകോട്ട്. അത്യാധുനിക എഫ്-16 വിമാനങ്ങള്‍ വ്യോമപ്രതിരോധം തീര്‍ക്കുന്ന ഈ മേഖലയില്‍ കടന്ന് കയറി ആക്രമണം നടത്തിയത് ഇന്ത്യയുടെ മികവാണ് തെളിയിക്കുന്നത്. 

രാജ്യത്തെ രാഷ്‌ട്രീയ നേതൃത്വം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇരകളായി ജീവിക്കാന്‍ ഇനി ഇന്ത്യ തയാറല്ല. സ്വന്തം മണ്ണില്‍ ഭീകരവാദത്തെ വളര്‍ത്തുന്നത് പാക്കിസ്ഥാന്‍ നിറുത്തിയില്ലെങ്കില്‍ സ്വയരക്ഷയ്‌ക്കായി അതവസാനിപ്പിക്കാന്‍ ഇന്ത്യ തയാറാകും. ഒരു പാക് പൗരന് പോലും മുറിവേല്‍പ്പിക്കാതെയാണ് ഇന്ത്യ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്‍ അപ്പാടെ നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ബോംബിട്ടുവെന്ന് ആദ്യം ലോകത്തോടു വിളിച്ചു പറഞ്ഞത് പാക്കിസ്ഥാന്‍ തന്നെയാണ്. രണ്ട് മണിക്കൂറിനു ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടും പാക്കിസ്ഥാന് അന്താരാഷ്‌ട്ര രംഗത്ത് നിന്ന് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. കാരണം മികച്ച അന്താരാഷ്‌ട്ര ബന്ധങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ ഉണ്ടാക്കിയെടുത്തത്. 

മികച്ച ഉപകരണങ്ങള്‍, യുദ്ധതന്ത്രം, മനുഷ്യശേഷി, എല്ലാത്തിനുമുപരി രാഷ്‌ട്രീയ ഇച്ഛാശക്തി. ഇവയാണ് ബലാകോട്ട് ആക്രമണത്തിന്റെ ചേരുവകള്‍. സൈന്യത്തിന്റെ മനോബലം ഉയര്‍ത്തുന്നതിനോടൊപ്പം അന്താരാഷ്‌ട്ര രംഗത്ത് ഉത്തരവാദ സൈനികശക്തിയായി നില കൊള്ളുമെന്ന പ്രഖ്യാപനം കൂടിയാണ് രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.