മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബ്ബര്‍ നവീകരണത്തിന് 108 കോടി രൂപയുടെ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ജനകീയ സൗഹൃദ നിര്മ്മാണങ്ങളുമായാണ് പുതിയ പദ്ധതി നിലവില്‍ വരുക. മത്സ്യ ബന്ധനയാനങ്ങള്‍ക്ക് ഹാര്‍ബറില്‍ അടുക്കുവാനുള്ള ചെളിനീക്കം ചെയ്യുന്നതാണ് സുപ്രധാന നിര്‍ദ്ദേശം.
ബോട്ടുകള്‍ക്കായി കുറഞ്ഞത് ആറ് മീറ്റര്ആഴമെങ്കിലും വേണം. നിലവിലിത് പലയിടങ്ങളിലും ഒന്നരമീറ്റര്‍ മാത്രമാണ്. ഹാര്‍ബറില്‍ നിലവിലെ മത്സ്യ ലേല ഹാള്‍ നവീകരിക്കുക.നേരിട്ട് ഐ സ്സ് ബോട്ടിലെയ്ക്ക് , ബോട്ടില്‍ നിന്ന് മ ത്സ്യം വാഹനത്തിലേയ്ക്ക് എന്നിവയ്ക്കായുള്ള സംവിധാനങ്ങള്‍, നിരന്തരം ശുദ്ധജല ലഭ്യതയ്ക്കായി ജലസംഭരണി, എല്‍ഇഡി ലൈറ്റ് സംവിധാനം ,തു ടങ്ങിയവ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കും.
ഹാര്‍ബറിന് പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന ആറര ഏക്കര്‍ സ്ഥലത്ത് മത്സ്യാനുബന്ധ ഭക്ഷണശാലയോടുകൂടിയ ഷാപ്പിങ്ങ്മാള്, കുട്ടികള്‍ക്കായി പാര്‍ക്ക്, കടല്‍ ജീവിപരിചയവുമായുള്ള അക്വേറിയം,തുടങ്ങിയവ അടങ്ങിയതാണ് നവീകരണ പദ്ധതി. നിലവില്‍ ഹാര്‍ബര്‍ നവീകരണത്തിനനുവദിച്ച 25 കോടിരൂപയുമായി ചേര്‍ന്നുള്ളതാണ് പദ്ധതി.
കൊച്ചി തുറമുഖ ട്രസ്റ്റ്, എംപിഇഡിഎ, കൊച്ചിന് ഫിഷറീസ് ഹാര്‍ബ്ബര്‍ കോഓഡിനേഷന്‍ കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതിയില്‍ വകുപ്പ് സെക്രട്ടറി തലസംഘം നടത്തിയ സന്ദര്‍ശനം പദ്ധതിക്ക് അനു കൂലാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മത്സ്യ മേഖലയിലെ ഇതര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ബാക്കി തുക കണ്ടെത്തി പദ്ധതി നടപ്പിലാക്കാനാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ തീരുമാനം. 2011 ല്‍ 12 കോടി രൂപ ചിലവഴിച്ച ഹാര്‍ബ്ബര്‍ നവീകരണം പ്രയോജനപ്പെട്ടില്ല.
ഇതിലെ പല യന്ത്രങ്ങളും മറ്റും ഇന്ന് നശിക്കുകയാണന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. ഹാര്‍ബറിലെ ഉപഭോക്താക്കളെ ഒഴിവാക്കിയുള്ളതാണ് പരാജയത്തിനിടയാക്കിയത്. പുതിയ പദ്ധതി ഹാര്ബ്ബറിന്റെ മുഖഛായ മാറ്റുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എം.മജിദ് പറഞ്ഞു. 700 ഗില്‍നെറ്റ്, 300 ട്രോള്‍നെറ്റ്, 100 പേഴ്സിന് ബോട്ടുകളാണ് ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. 10000ത്തിലേറ തൊഴിലാളികളാണ് നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ എം. ബീന ഹാര്‍ബര്‍ നവീകരണത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നു. ഇത് അനുകൂലഘടകമാണ് മജീദ് പറഞ്ഞു. ഹാര്‍ബ്ബര്‍ നവീകരണത്തോടെ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയിലെത്താനുമിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: