ബോളിവുഡിന്റെ ഒരു കാലത്തെ മുഖം നടി ശ്രീദേവിയുടേതായിരുന്നു. നായകന്മാരക്കാള് പ്രശസ്തയായ നായിക. ഇന്ത്യന്‍ സിനിമയുടെ വസന്തമായിരുന്ന ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. തമിഴ്നാട്ടില്‍ ജനിച്ച് മലയാളിയുടെ ഇഷ്ടതാരമായി മാറി ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി തീര്‍ന്ന അവരുടെ ഓര്‍മ്മ ഒരോ കാണിയിലും വേദനയാണ്. പക്ഷെ, ഓര്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ മരിച്ചുവെന്ന് പ്രേക്ഷകര്‍ക്ക് തോന്നുത് ആ മരണവും വിലാപയാത്രയും എന്നും ഒരോ ഇന്ത്യക്കാരന്റെ മനസിലുണ്ട്.
ജീവിതം എല്ലാവരുടേയും പലതരത്തിലാണെങ്കിലും മരണം ഒരുപോലെയാണ്. യാചകനും രാജാവും മരണത്തില്‍ ഒന്നാകുന്നു. എന്നാലും നമ്മുടെ സ്നേഹവും ആരാധനയുമൊക്കെ പിടിച്ചു വാങ്ങിയവര്‍ പെട്ടെന്നു മരിക്കുമോയെന്ന് ഒരു നിമിഷം എല്ലാം മറന്ന് നമ്മള് ചിന്തിച്ചെന്നു വരാം. പ്രത്യേകിച്ച് സിനിമാക്കാര് .നമുക്കു മുന്നില്‍ അവര്‍ക്ക് ഇരട്ട ജീവിതമാണ്. സെല്ലുലോയിഡില്‍ നമുക്കില്ലാത്ത,അവരുടെ വേഷങ്ങളോട് നമുക്കുണ്ടാകുന്ന യുക്തിക്കതീതമായ കൗതുകങ്ങള്‍.അത്തരം അനവധി കൗതുകങ്ങളിലൂടേയുംകൂടിയാണ് നാം ജീവിച്ചുപോകുന്നത്.
ചഞ്ചലമിഴികള്കൊണ്ട് കഥപറയുന്ന മുഖമായിരുന്നു ശ്രീദേവിക്ക്. മൂക്കുകൊണ്ടും അവര്‍ സൗന്ദര്യത്തിന്റെ ചിത്രം വരച്ചു. ഒരു പക്ഷേ കാണികള്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഇന്ത്യന്‍ നടിയായിരിക്കണം ശ്രീ. അവരുടെ ശാലീനമുഖമല്ലാതെ ശരീര സൗന്ദര്യത്തിന്റെ അംഗപ്രത്യംഗ വടിവുകാണാന്ഒരിക്കലും പ്രേക്ഷകന് ആഗ്രഹിച്ചിരുന്നില്ലെന്നു തോന്നുന്നു. പതിറ്റാണ്ടു മുന്‍പേ മലയാളം ശ്രീദേവിയെ അറിഞ്ഞിരുന്നു. ബോളിവുഡ് നടിയെന്ന വിശേഷണത്തിനുമപ്പുറം മലയാളിത്താരം എന്നറിയാനായിരുന്നുനമുക്കിഷ്ടം.
തമിഴത്തിയാണെങ്കിലും അതിസ്നേഹംകൊണ്ട് മലയാളിയാണെന്നു തന്നെ നിര്‍ബന്ധപൂര്‍വം നാം വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവര്‍ മരിച്ചെന്ന വിശ്വാസത്തോട് പെട്ടെന്ന് നീതിയാവാന് നമുക്കാവില്ല. സിനിമാതാരങ്ങള്‍ക്കു മരിക്കാന്‍ പ്രായമായോയെന്ന് നിഷ്ക്കളങ്കമായ ഇഷ്ടത്താല്‍ ഉള്ളില്‍ സംശയിക്കുന്നവരാണല്ലോ നമ്മള്.സന്തോഷം പകര്‍ന്ന ഒരു സിനിമാക്കാലത്തിന്റെ ഓര്‍മകളില്‍ ശ്രീദേവി ഇപ്പോള്‍ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമായി ഒട്ടിനില്ക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: