തിരുവനന്തപുരം: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ മന് കി ബാത്തിന് സംസ്ഥാന മന്ത്രിമാരായ സുനില്‍കുമാറിനെയും കടകംപള്ളിയേയും ക്ഷണിച്ചിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് കര്‍ഷകരെ വിളിച്ചതെന്നും കണ്ണന്താനം മറുപടി നല്‍കുകയായിരുന്നു.
സംസ്ഥാനം അറിയാതെ കേന്ദ്രമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കേന്ദ്ര പദ്ധതി ബിജെപി പരിപാടിയാക്കി മാറ്റിയെന്നുമായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം.
സംസ്ഥാന തല ഉദ്ഘാടനത്തിന് സമാനമായാണ് കണ്ണന്താനം തലസ്ഥനത്ത് നിര്‍വ്വഹിച്ചതെന്ന തരത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായതോടെ മാധ്യമങ്ങള്‍ വിഷയം വിവാദമാക്കി. എന്നാല്‍ മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായ വ്യാജപ്രചാരണത്തിന് മണിക്കൂറുകളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ശ്രീകാര്യത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (സിടിസിആര്‍ഐ) പ്രദര്ശിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് ഉദ്ഘാടനം ചെയ്തതെന്ന് കണ്ണന്താനം വ്യക്തമാക്കിയതോടെ സുനില്‍കുമാര്‍ വെട്ടിലായി. കൂടുതല്‍ പ്രതികരണത്തിനായി സമീപിച്ചവരില്‍ നിന്നും ഒന്നും പറയാതെ ഒഴിഞ്ഞുമാറാനാണ് കൃഷിമന്ത്രി ശ്രമിച്ചത്.
കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ നിലവില്‍ ഒരു വര്‍ഷം നല്കുന്ന തുകയായ 6000 രൂപ വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ശ്രീകാര്യത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളുടെ അടുത്തഘട്ടത്തിന് തുടക്കം കുറിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി.
തിരഞ്ഞെടുത്ത കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തില്‍ ശ്രീകാര്യം പൗഡിക്കോണത്തുനിന്നുള്ള കര്ഷകന് ബേബിനാഥ കുറുപ്പ് പങ്കെടുത്തു. 40 സെന്റ് ഭൂമിയില്‍ കൃഷി നടത്തുന്ന തനിക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കാര്‍ഷിക സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി, അഭിലാഷ് ലിഖി, സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി, സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: