Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി പാക്കിസ്ഥാന് ശ്വാസംമുട്ടും

ഷാബു പ്രസാദ് by ഷാബു പ്രസാദ്
Feb 24, 2019, 04:41 am IST
in Vicharam

പുല്‍വാമ സംഭവം കഴിഞ്ഞതിനുശേഷം ഇന്നീദിവസംവരെ സൂക്ഷ്മമായി ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അത് പാക്കിസ്ഥാനിലെ ജനങ്ങളുടെ മനോഭാവമാണ്.

സാധാരണഗതിയില്‍, ഭൂതകാലം പരിശോധിച്ചാല്‍, പാക്കിസ്ഥാനില്‍ ഭാരതവിരുദ്ധവികാരം ആളിക്കത്തേണ്ട സമയമാണിത്. ഭാരതസൈനികര്‍ കൊല്ലപ്പെട്ടതിലെ ആഹ്ലാദം അവര്‍ മറച്ചു വെക്കാറില്ല, ഭാരതസ്ഥാനപതി കാര്യാലയങ്ങളുടെ മുമ്പില്‍ ദേശീയപതാകകള്‍ ചുട്ടെരിച്ചും ചവുട്ടിയരച്ചുമൊക്കെയുള്ള ആഘോഷങ്ങള്‍ തീരെ കണ്ടില്ല. പാക്കിസ്ഥാനിലെ രാഷ്‌ട്രീയ പാര്‍ട്ടികളും തീവ്രവാദഗ്രൂപ്പുകളുമൊക്കയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. ഇപ്പോള്‍ ഇതത്ര ജനകീയമല്ല, അവിടുത്തെ സാധാരണക്കാര്‍ക്കിടയിലെ ഭാരതവിരുദ്ധവികാരം കുറഞ്ഞുവരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

പാക്കിസ്ഥാന്റെ അഭിമതരാജ്യപദവി (Most favoured nation) എന്ന കച്ചവടപദവി, പുല്‍വാമ സംഭവത്തെ തുടര്‍ന്ന് ഭാരതം നീക്കിയിരുന്നു. മാത്രവുമല്ല പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സര്‍വ്വ സാധനങ്ങള്‍ക്കും 200 ശതമാനം നികുതിയും ഏര്‍പ്പെടുത്തി. 

പാക്കിസ്ഥാനില്‍, പ്രത്യേകിച്ച് പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പച്ചക്കറി ഭാരതത്തില്‍ നിന്നും എത്തുന്നതാണ്. പച്ചക്കറി മാത്രമല്ല, ഒട്ടുമിക്ക പലവ്യഞ്ജനങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ അങ്ങനെയെല്ലാം. ഇവയെല്ലാം ഏതാണ്ട് നിലച്ചുകഴിഞ്ഞു. ലാഹോറിലും കറാച്ചിയിലും തക്കാളിക്കും  സവാളയ്‌ക്കും വെണ്ടക്കായ്‌ക്കുമെല്ലാം വില കിലോക്ക് ഇരുനൂറു കടന്നിരിക്കുകയാണ്.

അതുപോലെ പാക്കിസ്ഥാനില്‍നിന്നും പഞ്ചസാര, മാമ്പഴം, സിമന്റ്, തുണിത്തരങ്ങള്‍ എന്നിവ ധാരാളം ഭാരതത്തിലേക്കും എത്തുന്നുണ്ട്. പുതിയ തീരുമാനപ്രകാരം ഇവയുടെ വരവും നിലച്ചു. അതോടെ അവിടുത്തെ വ്യവസായവും വിപണി നഷ്ടപ്പെട്ട് വന്‍പ്രതിസന്ധിയിലാണ്. ഓര്‍ക്കണം, കാര്‍ഗില്‍ യുദ്ധസമയത്തുപോലും ഈ കച്ചവടങ്ങള്‍ മുടങ്ങിയിട്ടില്ല. ഭാരതത്തിന്റെ അതിര്‍ത്തിമേഖലയിലെ കൃഷിക്കാരും ഈ പ്രതിസന്ധിയുടെ ഭാഗമാണ്. സംശയമില്ല. പക്ഷേ അത് താല്‍ക്കാലികമാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് തിരിച്ചുവിടാനുള്ള സമയംമാത്രം. മാത്രവുമല്ല, കഴിഞ്ഞദിവസം മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രഖ്യാപനം പ്രധാനമാണ്. ഭാരതത്തില്‍ ഉത്ഭവിച്ചു പാക്കിസ്ഥാനിലേക്കൊഴുകുന്നത് പഞ്ചാബിലെ അഞ്ചു നദികളും പിന്നെ സിന്ധുവുമാണ്. അന്താരാഷ്‌ട്ര കരാര്‍ പ്രകാരം ഇതില്‍ മൂന്നു നദികളായ രവി, ചിനാബ്, ബിയാസ് എന്നിവയുടെ പൂര്‍ണ്ണ നിയന്ത്രണം ഭാരതത്തിനാണ്. ഈ നദികളെല്ലാം പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുവുമായി ചേരുന്നവയാണ്. ഈ നദികളിലെ ജലം വഴിതിരിച്ചു പഞ്ചാബിലേക്കും യമുനയിലേക്കും തിരിച്ചുവിട്ട് ഉപയോഗിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്. ഇതോടെ പാക്കിസ്ഥാനിലെ സിന്ധുവിലെ ജലലഭ്യത ഗണ്യമായി കുറയും. സ്വന്തമായി നദികള്‍ ഇല്ലാത്ത പാക്കിസ്ഥാന്‍ പൂര്‍ണമായി ആശ്രയിക്കുന്നത് സിന്ധുവിനെയാണ്. ആ സിന്ധുവിലെ ജലലഭ്യത കുറഞ്ഞാല്‍ ആ രാജ്യം മരുഭൂമിയായി മാറും. ഈ നിര്‍ണായക തീരുമാനമാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ എടുത്തതും നടപ്പാക്കാന്‍ പോകുന്നതും. 

പാക്ഭരണാധികാരികളും പട്ടാളവും ഇത്രബഹളം വെച്ചിട്ടും അതൊന്നും പൊതുജനങ്ങളെ സ്വാധീനിക്കാത്തതു എന്തുകൊണ്ടെന്നും ചിന്തിക്കണം. കഴിഞ്ഞ അഞ്ചുകൊല്ലമായി ഭാരതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പാക്കിസ്ഥാനിലെ സാധാരണക്കാരും കാണുന്നുണ്ട്. സമസ്തമേഖലകളിലും ഭാരതം നേടിയ വളര്‍ച്ച, പദ്ധതികള്‍, അന്താരാഷ്‌ട്രസമൂഹത്തില്‍ നേടിയ ബഹുമാന്യത, കുതിക്കുന്ന സാമ്പത്തികരംഗം അങ്ങനെയങ്ങനെ എല്ലാം… ഇതുപോലൊരു ഭരണവും ഇങ്ങനെയുള്ള ഒരു നേതാവും തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്ന നിരാശ ആ ജനങ്ങളിലുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ അവിടെ പൊതുസമൂഹത്തില്‍ കാണുന്ന നിസ്സംഗത.

ഇക്കണ്ട നാളുകള്‍ മുഴുവന്‍ അനാവശ്യമായ ഭാരതവിരുദ്ധ ഭ്രാന്ത് കുത്തിവെച്ച്, ഭരണാധികാരികളും മതമേധാവികളും അവരുടെ നിലനില്പിനുവേണ്ടിയും സ്വാര്‍ത്ഥതയ്‌ക്കുവേണ്ടിയും തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് ഒരു വന്‍ജനരോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. 

ചുരുക്കത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഒരു പുകയുന്ന അഗ്‌നിപര്‍വ്വതമായി മാറിക്കഴിഞ്ഞു. പാക്കിസ്ഥാനോടുള്ള ഭാരതത്തിന്റെ പുതിയ കച്ചവട, ജലനയം കൂടിയാകുമ്പോള്‍ ആ രാജ്യം നീങ്ങുന്നത് വലിയൊരു ആഭ്യന്തര കലാപത്തിലേക്കാണ്. 1971ലെ ബംഗ്ലാദേശ് പ്രശ്‌നത്തിന്റെ മറ്റൊരു രൂപമാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്. ഭാരതത്തിലേക്ക് ഒരു വന്‍അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാനുള്ള സര്‍വ്വ സാധ്യതയുമുണ്ട്. അതെങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതാം. 

എന്തായാലും, സമസ്തമേഖലകളിലും പരാജയപ്പെട്ട രാഷ്‌ട്രമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്റെ കൗണ്ട്ഡൗണിന്റെ വേഗത കൂടിക്കഴിഞ്ഞു. ഇതാണ് യഥാര്‍ത്ഥ യുദ്ധം. വെടിയുണ്ടകളും, സൈനികരുടെ ജീവനും ഒന്നും നഷ്ടമാക്കാതെയുള്ള യുദ്ധം.  പരാജയത്തില്‍ നിന്നും ഒരിക്കലും കരകയറാന്‍ കഴിയാത്ത മഹായുദ്ധം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.