കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 25,160 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,145 ആയി സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 24,720 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് പടിപടിയായി ഉയര്‍ന്ന് 25,160 രൂപയില്‍ എത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഭരണസ്തംഭനം, ബ്രിട്ടനിലെ ബ്രെക്സിറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണവിലയെ മുഖ്യമായി സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നതും, ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. .വിവാഹ സീസണും ഉല്‍സവാഘോഷ സീസണും മുന്നോടിയായി വ്യാപാരികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആഭ്യന്തരവിപണിയിലും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: