ആലപ്പുഴ: വനിതാ നവോത്ഥാനത്തിന്റെ മറവില്‍ ജാതിസ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സിപിഎമ്മും പോഷക സംഘടനകളും കൊട്ടിഘോഷിച്ച നങ്ങേലി വെറും സാങ്കല്‍പ്പിക കഥാപാത്രം (മിത്ത്) മാത്രമാണെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണം. വനിതാ മതിലിന്റെ പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്നതും നങ്ങേലിയായിരുന്നു.
ശബരിമല യുവതീപ്രവേശനത്തിനെതിരായ ഹൈന്ദവ പോരാട്ടങ്ങളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള മികച്ച ആയുധമായി സിപിഎം കണ്ടെത്തിയതും നങ്ങേലിയെയായിരുന്നു. മുലക്കരത്തിനെതിരെ നങ്ങേലി എന്ന ഈഴവ സ്ത്രീ മുല മുറിച്ച് അധികാരികള്‍ക്ക് നല്കി പ്രതിഷേധിച്ചെന്ന കമ്യൂണിസ്റ്റുകളുടെ നുണയാണ് മുഖ്യമന്ത്രിയുടെ ജന്‍ഡര്‍ അഡൈ്വസര്‍ ഡോ. ആനന്ദി. ടി.കെ. തുറന്നുകാട്ടിയത്.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സമകാലിക ജനപഥം മാസികയുടെ ജനുവരി ലക്കത്തിലെ ‘കേരളം സ്ത്രീ ഒരു നൂറ്റാണ്ട് മുന്‍പ്’ എന്ന ലേഖനത്തിലായിരുന്നു പൊളിച്ചെഴുത്ത്. ‘മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്നം സാമ്പത്തികമായിരുന്നു, ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മുല അരിഞ്ഞുകൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണപ്പോള്‍’-
ലേഖനത്തില്‍ പറയുന്നു. ഏറ്റവും ഒടുവില്‍ പ്രശസ്ത യുക്തിവാദിയായ പ്രൊഫ. സി. രവിചന്ദ്രനും നങ്ങേലി തട്ടിപ്പ് കഥയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
നങ്ങേലിയുടെ മുല അരിയല്‍ യഥാര്‍ഥ ചരിത്രമാണെന്നാണ് സിപിഎമ്മും സര്‍ക്കാരും അവകാശപ്പെടുന്നത്. ഇഎംഎസ്, പി. ഗോവിന്ദപിള്ള തുടങ്ങിയ പ്രമുഖരുടെ ചരിത്രഗ്രന്ഥങ്ങളിലൊന്നും ഇടംകിട്ടാതിരുന്ന നങ്ങേലിയുടെ കഥയ്ക്ക് 2000ത്തിനു ശേഷമാണ് വ്യാപക പ്രചാരണം ലഭിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സിപിഎം പോഷക സംഘടനകള്‍ നങ്ങേലിയെ കുറിച്ച് സംവാദങ്ങളും സെമിനാറുകളും രചനാ മത്സരങ്ങളും സംഘടിപ്പിച്ച് വലിയ പ്രചാരണം തന്നെ നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് വനിതാ മതിലിന്റെ പ്രചാരണ നായികയായി നങ്ങേലിയെ നിശ്ചയിച്ചത്. ചേര്‍ത്തല വടക്കേ അങ്ങാടി കവലയിലെ മുലച്ചിപ്പറമ്പ് എന്നറിയിപ്പെടുന്ന സ്ഥലത്താണ് നങ്ങേലിയും കുടുംബവും താമസിച്ചിരുന്നതെന്നാണ് പ്രചാരണം. 1803ലാണ് പിന്നാക്ക സ്ത്രീകള്‍ മുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ നങ്ങേലി സ്വന്തം മുല മുറിച്ച് സമരം നടത്തിയതെന്നാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: