കൊച്ചി: ഗുരുതരമായ പോക്സോ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഒളിച്ചുകളിക്കുന്നു. നേരത്തെ ചേരാനല്ലൂര്‍ പോലീസ് ക്രൈംനമ്പര്‍ 41/2019 ആയി രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഒന്നര മാസം കഴിഞ്ഞിട്ടും പുരോഗതിയില്ല. അന്വേഷിക്കുന്നത് ആരാണെന്നെ ചോദ്യത്തിനുപോലും കൃത്യമായ ഉത്തരമില്ല.
പീഡിപ്പിച്ച വ്യക്തിയുടെ പേര് രേഖപ്പെടുത്താതെ ഇരയായ പെണ്‍കുട്ടിയുടെ മുത്തച്ഛന് (59)എന്ന് ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചേരാനെല്ലൂര്‍ പോലീസ് കേസ് തുടരന്വേഷണത്തിന് എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറിയിരുന്നു. പീഡനം നോര്‍ത്ത് പോലീസിന്റെ അധികാരപരിധിയിലെ കലൂരിലാണന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതില്‍ പറയുന്ന പ്രതി സംസ്ഥാനത്തെ നീതിന്യായ രംഗത്തെ ഉന്നതനാണന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രൈംനമ്പര്‍ 124/2019 ആയി നോര്‍ത്ത് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എസ്ഐ വിബിന് ദാസിനോട് കേസിന്റെ പുരോഗതിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഫയല്‍ എന്റെ കൈയിലല്ലന്നും ഇന്ഫോപാര്ക് സിഐക്കാണ് അന്വേഷണ ചുമതലയെന്നുമാണ് മറുപടിയാണ് ലഭിച്ചത്. ഇന്‍ഫോപാര്‍ക്ക് സിഐയെ ബന്ധപ്പട്ടപ്പോള്‍ അവര്‍ അങ്ങനെയൊരു കേസ് അന്വേഷിക്കുന്നില്ലന്നായിരുന്നു പ്രതികരണം. പിന്നീട് നോര്‍ത്ത് എസ്ഐയെ വീണ്ടും വിളിച്ചപ്പോള്‍ തന്റെ മേലുദ്യോഗസ്ഥനായ സിഐയെ വിളിക്കാനാണ് നിര്‍ദേശിച്ചത്. ഐജിയോ കമ്മീഷണറോ ആയിരിക്കും കേസ് അന്വേഷിക്കുന്നതെന്നാണ് സിഐ പറഞ്ഞത്. പ്രതി സാധാരണക്കാരനാണങ്കില് ഇതിനോടകം കടുത്ത നടപടിയെടുക്കുമായിരുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തതു തന്നെ വലിയ കാര്യമല്ലേ? എന്ന മറുചോദ്യമാണ് സിഐ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: