തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത് സിഐടിയു വിലക്കി, അന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജീവനക്കാരും നിര്‍ബന്ധമായി ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഇഎയുടെ നിര്‍ദ്ദേശാനുസരണം എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും എംഡി സര്‍ക്കുലര്‍ അയച്ചു. ഫെബ്രുവരി 20നാണ് ആറ്റുകാല്‍ പൊങ്കാല. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും വനിതാജീവനക്കാര്‍ പൊങ്കാലയില്‍ പങ്കെടുക്കാറുണ്ട്. അന്ന് നിയന്ത്രിത അവധിയും അനുവദിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് പ്രകാരം കേര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പൊങ്കാലയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
വനിതകളെ പൊങ്കാലയില്‍ നിന്ന് പിന്തിരിപ്പിക്കാന് കെഎസ്ടിഇഎയുടെ നേതൃത്വത്തില്‍ അന്ന് ബസ്ഡേ ആചരിക്കാനാണ് തീരുമാനം. യൂണിയന്റെ തീരുമാനം എംഡിയെക്കൊണ്ട് ഉത്തരവായി ഇറക്കി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അന്നേ ദിവസം സര്‍വ്വീസുകള്‍ ക്രമീകരിക്കണം.
ഇന്‍സ്പെക്ടര്‍ വിഭാഗത്തിലെ ജീവനക്കാരെ കൂടുതലായി പോയിന്റുകളില്‍ നിയോഗിക്കണം. സര്‍വ്വീസുകള്‍ ഒന്നും ക്യാന്‍സല്‍ ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും എംഡി യൂണിറ്റ് അധികാരികള്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് പ്രകാരം ഫെബ്രുവരി 20ന് ഡിപ്പോകളിലെ വനിതാജീവനക്കാര്‍, വനിതാ കണ്ടക്ടര്‍മാര്‍ ഇവര്‍ക്കൊന്നും അവധി ലഭിക്കില്ല.
കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബസ്ഡേ ആചരിക്കുന്നത് എന്നാണ് യൂണിയന്റെ അവകാശ വാദം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു സംഘടനകള്‍ നടത്തിയ ദേശീയ പണിമുടക്കില്‍ രണ്ടുദിവസവും ഈ യൂണിയനുകള്‍ ഒരു സര്‍വ്വീസ് പോലും നടത്താന്‍ അനുവദിച്ചില്ല.
15 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയ യൂണിയനാണ് ബസ്ഡേയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ബസ്ഡേ യൂണിയന് ആചരിച്ചിരുന്നില്ല. ഈ വര്‍ഷം പൊങ്കാല ദിവസം തന്നെ ബസ്ഡേ ആചരിക്കുന്നത് പൊങ്കാല അട്ടിമറിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: