Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു

കെ.സുജിത് by കെ.സുജിത്
Feb 13, 2019, 04:37 am IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ വാണിജ്യകേന്ദ്രമായ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍തീപിടിത്തത്തില്‍ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി നളിനി അമ്മ(84),  മക്കളായ പി.സി വിദ്യാസാഗര്‍ (59), പി.സി ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികള്‍. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേര്‍ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളുടെയും വിനോദസഞ്ചാരത്തിനെത്തിയ രണ്ട് മ്യാന്‍മര്‍ സ്വദേശികളുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാനായി ടെറസില്‍ നിന്ന് താഴേക്ക് ചാടിയ അമ്മയും കുഞ്ഞും തല്‍ക്ഷണം മരിച്ചു. രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍  എംബാം ചെയ്ത ശേഷം ഇന്ന് പുലര്‍ച്ചെ 5.10നുള്ള വിമാനത്തില്‍ കൊച്ചിയിലേക്ക് അയച്ചു. 

പുലര്‍ച്ചെ നാല് മണിയോടെയാണ് ഗുരുദ്വാര റോഡിലുള്ള ഹോട്ടല്‍ അര്‍പ്പിത പാലസില്‍ ദുരന്തമുണ്ടായത്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അമിത വൈദ്യുതി പ്രവാഹം മൂലം മുറിയിലെ എസി പൊട്ടിത്തെറിച്ചാണു തീ പടര്‍ന്നതെന്നു കരുതുന്നു. രാവിലെ ഏഴോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസിയാബാദില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 13 അംഗ മലയാളി സംഘം ദല്‍ഹിയിലെത്തിയത്. ഞായറാഴ്ച വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സംഘം ഇന്നലെ പുലര്‍ച്ചെ ഹരിദ്വാര്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദുരന്തത്തില്‍പ്പെട്ടത്. യാത്ര പോകാന്‍ ഒരുങ്ങവെ ഹോട്ടലില്‍ പെട്ടെന്ന് വൈദ്യുതി നിലച്ചു. അല്പസമയത്തിനു ശേഷം വൈദ്യുതി വന്ന ഉടന്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. വിവരം ആദ്യം അറിഞ്ഞ ഉടന്‍ ജയശ്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ച് രക്ഷപ്പെടാന്‍ സഹായിച്ചത്. 

തീ ആളിപ്പടര്‍ന്നപ്പോള്‍ മുറിക്കുള്ളിലേക്കു ഓടിക്കയറിയവരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയെങ്കിലും ഹോട്ടല്‍ ഇടനാഴിയിലേക്ക് ഓടി ഇറങ്ങിയവര്‍ക്കു രക്ഷപ്പെടാനായില്ല. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. ഹോട്ടലിലെ 48 മുറികളില്‍ 40 ലും താമസക്കാരുണ്ടായിരുന്നു. രണ്ടു തമിഴ്നാടു സ്വദേശികളും ഒരു ഐആര്‍എസ് ഉദ്യോഗസ്ഥനും മരിച്ചവരില്‍പ്പെടുന്നു. രക്ഷപ്പെട്ട മറ്റ് പത്തു മലയാളികളെ പിന്നീടു കരോള്‍ബാഗിലെ സ്വകാര്യ ഗസ്റ്റ്ഹൗസിലേക്കു മാറ്റി. 

പുലര്‍ച്ചെ ഉറക്കത്തിലായതിനാലും ഹോട്ടലിലെ അനധികൃത നിര്‍മ്മാണങ്ങളും സുരക്ഷാസംവിധാനങ്ങളുടെ കുറവുമാണ് മരണ സംഖ്യ ഉയരുന്നതിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് നിഗമനം. ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് ആളുകളെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിച്ചു. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലെഫ്റ്റനന്റ്ഗവര്‍ണര്‍ അനില്‍ബൈജാല്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി സത്യേന്ദ്ര ജയിന്‍, മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എം.പിമാരായ വി.മുരളീധരന്‍, ആന്റോ ആന്റണി, എം.കെ. രാഘവന്‍ തുടങ്ങിയവരും സ്ഥലത്തെത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.