തിരുവനന്തപുരം : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എംഎല്‍എയ്ക്കെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിഷേധം. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി വേണമെന്ന ആവശ്യം സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തിര പ്രമേയം പരിഗണിക്കുന്ന പതിവ് നിയമസഭയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
അടിയന്തിര പ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതി പീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്‍ അടിയന്തിര പ്രമേയം കൊണ്ടുവരികയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ്വഴക്കമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: