കോട്ടയം: ഡിസി ബുക്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി. ഡിസി ബുക്സ് പുറത്തിറക്കിയ ടാര്സന് ബൃഹ്ത് സമാഹാരം എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില്‍പ്പനയില്‍ ആദ്യ ഗഡുവായ 1000 രൂപ നല്കി പുസ്തകം ബുക്ക് ചെയ്ത കോട്ടയം സ്വദേശി പദ്മകുമാര്‍, അഡ്വ.കെ.ആര്. രാജേഷ് മുഖേനയാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
ഡിസി ബുക്സ് പുറത്തിറക്കുന്ന ടാര്സന് ബൃഹത് സമാഹാരത്തില്‍ 24 നോവലുകള്‍ ഉണ്ടെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്. എന്നാല്‍ 12 നോവലുകളാണ് പുസ്തക സമാഹാരത്തിലുള്ളത്.
24 നോവലുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡിസി ബുക്സ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയില്‍ ആളുകളെ ചേര്‍ത്തതെന്നാണ് ആരോപണം. പ്രീ പബ്ലിക്കേഷന്‍ തുകയായ 1000 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പദ്മകുമാര്‍ ഡിസി ബുക്സിന് നോട്ടീസ് അയച്ചെങ്കിലും മറുപടിയോ, പണമോ കിട്ടാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് സിസി 7-19 എന്ന നമ്പരായി കേസ് ഫയല്‍ ചെയ്തു. ടാര്സന് നോവലുകള്‍ വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന റീഗല്‍ പബ്ലിക്കേഷന്‍ ഡിസി ബുക്സിന്റെ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: