തൃശൂര്‍ : കുതിരാന്‍ തുരങ്ക പാതയോട് അനുബന്ധിച്ച് നിര്‍മിച്ച റോഡില്‍ മണ്ണിടിച്ചില്‍. വഴുക്കുംപാറ ഭാഗത്ത് പുതിയതായി നിര്‍മിച്ച റോഡിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് കരാര്‍ കമ്പനി അറിയിച്ച തുരങ്ക പാതയിലാണ് ഈ മണ്ണിടിച്ചില്‍.
പ്രദേശത്തെ മണ്ണും, പാറകളും, മരങ്ങളും ഇടിഞ്ഞുവീഴുന്ന നിലയിലാണ് ഉള്ളത്. ഇതിനെ തുടര്‍ന്ന് ഇടത് തുരങ്കത്തിലുടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനായി തിരക്കിട്ട് നിര്‍മാണ പണികളും പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ മലയില്‍ നിന്ന് അപകടകരമാം വിധം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിവിടേണ്ടെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മേയിലാണ് പുതിയ പാത ടാറിങ് നടത്തിയത്. പ്രളയ സമയത്തും കുതിരാനില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: