അബ്രാഹ്മണര്‍ പൂജാരിമാരാവുന്നത് ഇന്ന് ഒരു വാര്‍ത്തയേ അല്ല. ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ ശങ്കരാചാര്യസ്വാമികള്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയ ഒട്ടനവധി ആചാര്യന്മാരുടെയും മാധവ്ജിയെപ്പോലെയുള്ള ദീര്‍ഘദര്‍ശികളുടെയും അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ജാതിക്കതീതമായ ഹൈന്ദവ സാഹോദര്യം.
ആചാര്യന്മാരുടെ പാത പിന്തുടരുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളും സംഘടനകളും ഇന്നുണ്ട്. അവയില്‍ എന്തുകൊണ്ടും പ്രഥമ പരിഗണന അര്‍ഹിക്കുന്ന താന്ത്രിക വിദ്യാലയമാണ് പുതുമന തന്ത്രവിദ്യാലയം.
മാധവ്ജി സ്ഥാപിച്ച ആലുവ തന്ത്രവിദ്യാപീഠത്തിലെ മുന്‍ വിദ്യാര്‍ത്ഥിയും പ്രമുഖ ജ്യോതിഷ-താന്ത്രികാചാര്യനുമായ തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിയാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ അമരക്കാരന്. എന്തെങ്കിലും പഠിച്ച് ഒരു ചെറിയ പൂജാരിയാകാനല്ല, പൂജാരിമാരെ നിയന്ത്രിക്കുന്ന തന്ത്രിതന്നെയാകാനുള്ള പരിശീലനമാണ് ജാതിയുടെ വേലിക്കെട്ടുകള്‍ക്ക് അപ്പുറത്തേക്ക് മഹേശ്വരന്‍നമ്പൂതിരി പകര്‍ന്നു നല്‍കുന്നത്.
പുതുമന തന്ത്രവിദ്യാലയത്തില്നിന്ന് പഠനം പൂര്‍ത്തിയാക്കിയവരില്‍ 320 പേര് തന്ത്രിമാരായി പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ആത്മീയവിപ്ലവത്തിന്റെ അനന്തരഫലമാണ്. പ്രതിഷ്ഠ, പരിഹാരക്രിയകള്‍, ധ്വജപ്രതിഷ്ഠ, നവീകരണകലശം, അഷ്ടബന്ധകലശം തുടങ്ങിയ എല്ലാവിധ താന്ത്രിക കര്‍മ്മങ്ങളും ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന തന്ത്രിമാരെയാണ് ഇവിടെ പരിശീലിപ്പിച്ചെടുക്കുന്നത്. ഇതിലൂടെ വ്യത്യസ്ത സമുദായങ്ങളില്പ്പെട്ടവരിലേക്ക് ഒരുകാലത്ത് അപ്രാപ്യമായിരുന്ന താന്ത്രിക വിദ്യ അനായാസേന എത്തിച്ചേര്‍ന്നു.
സ്വര്‍ഗ്ഗീയ താന്ത്രികാചാര്യന്‍ പുതുമന ഈശ്വരന് നമ്പൂതിരി പ്രതിഷ്ഠിച്ച സ്വന്തം തേവാരമൂര്‍ത്തിയായ പുതുമന ഗണപതി ക്ഷേത്രത്തില്‍വച്ചാണ് താന്ത്രിക പ്രായോഗിക പരിശീലനം നല്‍കുന്നത്. നിത്യകര്‍മ്മം, ക്ഷേത്രപൂജ, മാന്ത്രിക കര്‍മ്മങ്ങള്‍, താന്ത്രികകര്മ്മങ്ങള് എന്നിവയെല്ലാം ഇവിടെ പഠിപ്പിക്കുന്നു. 6 മാസം മുതല്‍ 7 വര്‍ഷം വരെയുള്ള വിവിധ കോഴ്സുകളുണ്ട്.
തിരുവനന്തപുരം, എറണാകുളം, ചങ്ങനാശ്ശേരി, ഗുരുവായൂര്‍ എന്നീ സ്ഥലങ്ങളിലായി പുതുമനയുടെ താന്ത്രികപരിശീലന ക്ലാസുകള്‍ നടക്കുന്നു. താന്ത്രിക വിഷയങ്ങളില്‍ യാതൊരു അറിവും ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള ഉപാസനാ കോഴ്സുകളും, മേല്‍ശാന്തിയും തന്ത്രിയുംവരെ ആകാനുള്ള കോഴ്സുകളും ഇവിടെയുണ്ട്.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ജ്യോതിഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹേശ്വരന്‍നമ്പൂതിരി അറിയപ്പെടുന്ന ആദ്ധ്യാത്മിക ലേഖകനും കൂടിയാണ്. പ്രമുഖ താന്ത്രികാചാര്യന്‍ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിയുടെ കീഴില്‍ താന്ത്രിക വിദ്യയും പുലിയൂര്ക്കുന്നം കളിക്കല്മഠം ശങ്കരന് നമ്പൂതിരിയില്‍നിന്ന് മാന്ത്രിക കര്‍മ്മങ്ങളും അഭ്യസിച്ച മഹേശ്വരന് നമ്പൂതിരി 2000-ലാണ് സ്വന്തമായി പുതുമന തന്ത്രവിദ്യാലയം എന്ന പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തുമായി 120-ലേറെ ക്ഷേത്രങ്ങളുടെ തന്ത്രികൂടിയായ ഈ ആചാര്യന് ശിഷ്യര്‍ക്ക് വിവിധ ചടങ്ങുകളില്‍ പങ്കാളിയാകുന്നതിനും അവസരം നല്കുന്നു.
ജാതിക്കതീതമായി സ്വന്തം ഇല്ലത്തെ ക്ഷേത്രത്തിലും താന്ത്രികാവകാശമുള്ള ക്ഷേത്രങ്ങളിലും പൂജാകര്‍മ്മങ്ങളില്‍, പ്രത്യേകിച്ച് പ്രധാന താന്ത്രികക്രിയകളില് പങ്കാളിത്തം ലഭിക്കുന്നത് താന്ത്രിക പഠിതാക്കള്‍ക്ക് കൂടുതല്‍ പ്രായോഗിക ജ്ഞാനവും ആത്മവിശ്വാസവും നല്കുന്നു. പൂജാപരിശീലന സംബന്ധമായ അന്വേഷണങ്ങള്‍ക്കുവേണ്ടി പ്രധാനാചാര്യനായ പുതുമന മഹേശ്വരന് നമ്പൂതിരിയെ 9447020655 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: