ന്യുദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് 29ന് ദല്‍ഹി കോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി ഹാജരാകുന്നതില്‍ അന്ന് കോടതി തീരുമാനമെടുക്കും.
അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രിയ വെളിപ്പെടുത്തിയിരുന്നു. 20 വര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് മീടു ക്യാംപയിനിലൂടെയാണ് പ്രിയ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയാണ് അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്.
















