തൃശൂര്‍: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ ധനലക്ഷ്മി ബാങ്ക് 16.89 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21.74 കോടിയായിരുന്നു.
അറ്റപലിശ മാര്‍ജിന്‍ 2.97 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 2.89 ശതമാനം. 2017 ഡിസംബര്‍ ക്വാര്‍ട്ടറില്‍ 27 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. 2018 ഡിസംബര്‍ ക്വാര്‍ട്ടറില്‍ 37 കോടി രൂപയായി ഉയര്‍ന്നു. അറ്റ നിഷ്ക്രിയ ആസ്തി 174 കോടി രൂപയാണ്. മൊത്ത നിഷ്ക്രിയ ആസ്തി 508 കോടി രൂപയും.
തൃശൂര്‍ ആസ്ഥാനമായ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 13.52 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 11.50 ശതമാനമായിരുന്നു. 2018 ഡിസംബറില്‍ വളര്‍ച്ചാ നിരക്ക് 10.46 ശതമാനത്തില്‍നിന്ന് 10.53 ശതമാനമായി ഉയര്‍ന്നു. പലിശയിതര വരുമാനം 25 ശതമാനം വര്‍ധിച്ച് 21.68 കോടിയില്‍നിന്ന് 27.07 കോടി രൂപയായി. നിക്ഷേപച്ചെലവ് 5.90 ശതമാനത്തില്‍നിന്ന് 5.54 ശതമാനമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: