Categories: Kerala

ശബരിമലയില്‍ 51ല്‍ കൂടുതല്‍ സ്ത്രീകളെത്തിയെന്ന് മന്ത്രി ജയരാജന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ വച്ചാണ് സുപ്രീംകോടതിയില്‍ 51 യുവതികള്‍ കയറിയെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിലനില്‍ക്കുന്നിടത്തോളം ശബരിമലയില്‍ പോകാന്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ അവകാശമില്ലേയെന്നും അത് ആര്‍ക്കെങ്കിലും തടയാന്‍ കഴിയുമോ എന്നും ഇ.പി.ജയരാന്‍ ചോദിച്ചു. 

Recent Posts