Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുറെയ്‌ക്ക് കണ്ണീരോടെ മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 04:05 am IST
in Sports

മെല്‍ബണ്‍: മുന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം ബ്രിട്ടണിന്റെ ആന്‍ഡി മുറെയ്‌ക്ക് കളിക്കളത്തില്‍ നിന്ന് കണ്ണീരോടെ വിട. തന്റെ അവസാന ഗ്രാന്‍ഡ്സ്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തോറ്റ് മടങ്ങി മുറെ. 22-ാം സീഡ് സ്‌പെയ്‌നിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗറ്റാണ് അഞ്ച് സെറ്റ് നീണ്ട കളിയില്‍ മുറെയെ കീഴടക്കിയത്, സ്‌കോര്‍: 6-4, 6-4, 6-7, 6-7, 6-2.

അഗറ്റിനെതിരെ ആദ്യ രണ്ടു സെറ്റുകളിലും നിരാശപ്പെടുത്തിയ മുറെ, അടുത്ത രണ്ട് സെറ്റുകള്‍ ടൈബ്രേക്കറില്‍ നേടി തിരിച്ചെത്തി. എന്നാല്‍, നീണ്ട പോരാട്ടത്തിന്റെ ക്ഷീണം അവസാന സെറ്റില്‍ മുറെയെ വേട്ടയാടി. രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് അഗറ്റ് രണ്ടാം റൗണ്ടിലെത്തി. ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന മുറെ, ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായാണ് മെല്‍ബണോടെ റാക്കറ്റ് താഴെ വയ്‌ക്കുന്നെന്ന് വ്യക്തമാക്കിയത്. ഇവിടെ സീഡില്ലാ താരമായിരുന്നു മുറെ. ബ്രിട്ടീഷ് താരത്തിന്റെ മടക്കത്തോടെ, സമകാലീന ടെന്നീസിനെ അടക്കി ഭരിച്ച നാല്‍വര്‍ സംഘത്തിലിനി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോകൊവിച്ച് മാത്രം. 

അതേസമയം, മുന്‍ ചാമ്പ്യന്മാര്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, വനിതകളില്‍ മരിയ ഷറപ്പോവ തുടങ്ങിയവര്‍ അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷന്മാരിലെ ടോപ്‌സീഡുകളില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണ് പുറത്തായത്, അമേരിക്കയുടെ ജോണ്‍ ഇസ്‌നര്‍. ലോക തൊണ്ണൂറ്റേഴാം നമ്പര്‍ അമേരിക്കയുടെ തന്നെ റെയ്‌ലി ഒപെല്‍ക്ക നാലു സെറ്റിന്റെ തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ ഇസ്‌നറെ കീഴടക്കി. നാലു സെറ്റിലും ടൈബ്രേക്കറിലാണ് കാര്യങ്ങള്‍ക്ക് തീര്‍പ്പായതെന്നത് ആവേശത്തിന്റെ തെളിവ്. സ്‌കോര്‍: 7-6, 7-6, 6-7, 7-6.

മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌തോമിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി. സ്‌കോര്‍: 6-3, 6-4, 6-4. പതിനേഴ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ അവകാശിയായ നദാല്‍ 6-4, 6-3, 7-5ന് ഓസ്‌ട്രേലിയയുടെ ജെയിംസ് ഡര്‍ക്ക്‌വര്‍ത്തിനെ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ അഞ്ചാം സീഡ് താരം കെവിന്‍ ആന്‍ഡേഴ്‌സണും രണ്ടാം റൗണ്ടിലേക്കു മുന്നേറി. 

വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ ജര്‍മനിയുടെ ആഞ്ചലിന കെര്‍ബര്‍ രണ്ടാം റൗണ്ടിലെത്തി. സ്ലോവേനിയയുടെ പോലോന ഹെര്‍കോഗിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് അനായാസം മറികടന്നു, 6-2, 6-2. മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയുടെ ഒന്നാം റൗണ്ട് വിജയം ഏറ്റവും അനായാസമായിരുന്നു. ബ്രിട്ടന്റെ ഹാരിയറ്റ് ഡാര്‍ട്ടിനെ ഒന്നു ചലിക്കാന്‍ പോലും അനുവദിക്കാതെ ഷറപ്പോവ നിഷ്പ്രഭമാക്കി. ഒറ്റ ഗെയിം പോലും വിട്ടു കൊടുക്കാതെ 6-0, 6-0 ത്തിന് റഷ്യന്‍ താരത്തിന്റെ ജയം.  

ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പര്‍ താരം അഷ്‌ലെയ്ഗ് ബാര്‍ത്തി, ബ്രിട്ടന്റെ കാത്തി ബൗള്‍ട്ടര്‍ എന്നിവരും മുന്നേറി. അതേസമയം,  പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റ് ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം കിലെ എഡ്മണ്ട് പുറത്തായി. തോമസ് ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് എഡ്മണ്ടിനെ പരാജയപ്പെടുത്തി (6-3, 6-0, 7-5).

മറ്റൊരു മാരത്തണ്‍ മത്സരത്തില്‍ ഡാന്‍ ഇവാന്‍സ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ തന്റെ ആദ്യം ജയം നേടി. ജപ്പാന്റെ തത്സുമ ഇറ്റോയെ 7-5, 6-1, 7-6 എന്ന സ്‌കോറിന് മറികടന്നു. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള വിലക്കിനു ശേഷം തിരിച്ചെത്തിയ ഡാനിനെതിരെ മൂന്നാം സെറ്റില്‍ കടുത്ത പ്രതിരോധമാണ് ഇറ്റോ ഉയര്‍ത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.