ന്യൂജഴ്സി: നാടിന്റെ സംസ്ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്, വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഷെഫാലി പണിക്കര്‍ എന്നിവരാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തി ജീവിതത്തിന്റെ വിവിധവശങ്ങള്‍ നേരിട്ടറിഞ്ഞത്.
പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പം ഒരു മാസം താമസിച്ചുകൊണ്ടായിരുന്നു ഇത്.
അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. നാരായണന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടി ജീവിത കാഴ്ചപ്പാടുതന്നെ മാറ്റിയതായി അഞ്ജനയും ഷെഫാലിയും പറയുന്നു. പുസ്തകങ്ങളില്‍ നിന്ന് കിട്ടാത്ത, സര്‍വകലാശാലകളില്‍ പഠിപ്പിക്കാത്ത പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തൊട്ടറിയാനായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പോരാട്ടത്തിന്റെ ദുരിത ചിത്രങ്ങള്‍ നേരി്ല്‍ കാണാനും സാധിച്ചു.
വനവാസികള്‍ക്കൊപ്പം ജീവിച്ച് അവരുടെ കലയും സംസ്ക്കാരവും രീതികളുമൊക്കെ നേരിട്ടറിഞ്ഞ് കുട്ടികള്‍ക്ക് ലോക വിജ്ഞാനത്തിന്റെ ശലകങ്ങള്‍ പകര്‍ന്നു നല്കി. അറിഞ്ഞും ആസ്വദിച്ചുമുള്ള ഒരുമാസം അവിസ്മരണീയമായിരുന്നതായി ഇരുവരും പറഞ്ഞു.



പ്രതികരിക്കാൻ ഇവിടെ എഴുതുക: