Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വനിതാ മതിലിനും സര്‍ക്കാര്‍ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 01:30 am IST
in Editorial

പ്രളയത്തിന്റെ പേരില്‍, കോടതി ഉത്തരവ് മറികടന്നുപോലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ വനിതകളെ പങ്കെടുപ്പിച്ച് ജനുവരി ഒന്നിന് നടത്താനിരിക്കുന്ന ജാതി മതിലിനായും അധികാരദുര്‍വിനിയോഗത്തിന് ഇറങ്ങുന്നു. സര്‍വീസ് സംഘടനകള്‍വഴി സമ്മര്‍ദ്ദം ചെലുത്തി വനിതാ ജീവനക്കാരെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറി തന്നെ ഉത്തരവിറക്കിയിരിക്കുന്നു. ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വനിതാ മതിലിന്റെ പ്രചാരണത്തിനും ആളെയെത്തിക്കുന്നതിനുമുള്ള തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ചീഫ് സെക്രട്ടറി തന്നെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളം കവര്‍ന്ന രീതിയുടെ ആവര്‍ത്തനമായേ ഇതിനെ കാണാനാവൂ.

സുപ്രീംകോടതിയുടെ മറവില്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ ശ്രമിക്കുകയും, അഭൂതപൂര്‍വമായ ഭക്തജന പ്രതിഷേധത്തെത്തുടര്‍ന്ന് അത് നടപ്പാകാതെ വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാള്യത മറയ്‌ക്കാന്‍ വനിതാ മതില്‍ നിര്‍മാണവുമായി സിപിഎമ്മും സര്‍ക്കാരും ഇറങ്ങിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഭക്തരായ ഒരൊറ്റ വനിതയും സ്വമേധയാ ദര്‍ശനത്തിന് എത്തുകയുണ്ടായില്ല. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സുരക്ഷയുമൊരുക്കുമെന്ന് സര്‍ക്കാര്‍  ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ഇതായിരുന്നു അവസ്ഥ. ലിംഗസമത്വമല്ല, ആചാരലംഘനവും ശബരിമലയെ അപകീര്‍ത്തിപ്പെടുത്തലുമാണ് സര്‍ക്കാര്‍ അജണ്ടയെന്ന് കേരളത്തിലെ സ്ത്രീ സമൂഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചടിക്ക് മറയിടാനാണ് ചില സമുദായ സംഘടനകളെ കൂട്ടുപിടിച്ച് വനിതാമതില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിലെന്നപോലെ  വനിതാ മതില്‍ നിര്‍മിക്കാനും സമൂഹം സ്വമേധയാ മുന്നോട്ടുവരില്ലെന്ന് സിപിഎമ്മിന് നന്നായറിയാം. ഇതാണ് സര്‍ക്കാരിന്റെ ചെലവില്‍, സര്‍വീസ് സംഘടനകള്‍ വഴി സ്ത്രീകളെ നിര്‍ബന്ധിച്ച് രംഗത്തിറക്കാന്‍ നോക്കുന്നത്. സിപിഎം എല്ലാക്കാലത്തും ഇങ്ങനെയാണ്. അധികാരത്തിന്റെ ബലത്തിലും പണമൊഴുക്കിയും ആളെക്കൂട്ടുക, എന്നിട്ട് അത് പ്രത്യയശാസ്ത്ര വിജയമായി ചിത്രീകരിക്കുക. മുന്‍കാലത്തെ മനുഷ്യച്ചങ്ങലയും മനുഷ്യമതിലും ഇതിനുദാഹരണം. സ്വന്തം പാര്‍ട്ടിയില്‍പ്പോലും സ്ത്രീകള്‍ക്ക് ശരിയായ പ്രാതിനിധ്യം നല്‍കാതിരിക്കുകയും, സ്ത്രീപീഡകരെ സംരക്ഷിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ഇതൊക്കെ ഇന്ന് കേരളത്തിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്വാധീനത്തില്‍ നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും സ്ത്രീകളെ അണിനിരത്തിയാല്‍ അതൊന്നും നവോത്ഥാനത്തിന്റെ ഭാഗമാവില്ലെന്ന് പൊതുസമൂഹത്തിനറിയാം. ഇതിലും വലിയ വേലത്തരങ്ങള്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെ കാണിച്ചിട്ടുണ്ടല്ലോ. അവിടെ പിന്നീട് എന്തു സംഭവിച്ചുവെന്ന് വനിതാമതില്‍ നിര്‍മിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.