മുംബൈ: റിപ്പോ-റിവേഴ്സ് നിരക്കുകളില്‍ വ്യത്യാസമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ ആറ് ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്.
കഴിഞ്ഞ തവണത്തെ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതാണ് ആശ്വാസമായിരിക്കുന്നത്. 4.44 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: