മുംബൈ: മിനിമം ബാലന്‍സ് 25,000 ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ പത്തു തവണ സൗജന്യ ഇടപാടുകള്‍ നടത്താം. നവംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. മെട്രോ നഗരങ്ങളില്‍ എസ്ബിഐയുടെ എടിഎം സെന്ററില്‍ നിന്ന് അഞ്ചു തവണയും മറ്റ് ബാങ്കുകളുടേതില്‍ നിന്ന് മൂന്ന് തവണയും മാത്രമാണ് ഇതിനുമുമ്പ് സൗജന്യമാക്കിയിരുന്നത്.
മറ്റ് നഗരങ്ങളില്‍ ഇത് എസ്ബിഐ എടിഎമ്മുകളില്‍ അഞ്ചു തവണയും ഇതര ബാങ്കുകളില്‍ അഞ്ചും വീതം പത്തു തവണയാണ് സൗജന്യ ഇടപാടുകള്‍ ഉണ്ടായിരുന്നത്. സൗജന്യ ഇടപാടുകള്ക്കുശേഷമുള്ള ഓരോന്നിനും അഞ്ചു മുതല്‍ 20 രൂപ വരേയും ഈടാക്കുന്നുണ്ട്.
എന്നാല്‍ പുതിയ ഭേദഗതി പ്രകാരം 25,000 രൂപ മിനിമം ബാലന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എടിഎം സെന്ററുകളില്‍ നിന്ന് പ്രതിമാസ 10 തവണ സൗജന്യമായി ഇടപാടുകള്‍ നടത്താവുന്നതാണ്. ഒരു ലക്ഷം രൂപ മിനിമം ബാലന്‍സ് ഉള്ളവര്‍ക്ക് അനിന്ത്രിതമായി എസ്ബിഐ, ഇതര ബാങ്കുകളുടേയും എടിഎം മെഷീനിന്റെ സേവനം ഉപയോഗിക്കാം.
അതേസമയം എസിബിഐ മാസ്ട്രോ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്നതിന്റെ പരിധി 20,000 ആക്കി. നേരത്തെ ഇത് 40,000 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: